ഒന്നര മണിക്കൂറിലേറെ കത്തുന്ന വെയിലിൽ മന്ത്രിയെ കാത്തിരുന്നു; സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഒന്നര മണിക്കൂർ വെയിലത്ത് നിന്നു. കടുത്ത വെയിലിൽ അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഒമ്പതിന് വെങ്ങാനൂർ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ, കേഡറ്റുകളുടെ അഭിവാദ്യം ഏറ്റുവാങ്ങാൻ ഗതാഗത മന്ത്രി ആന്റണി രാജു 10 മണിയോടെ സ്ഥലത്തെത്തി. രാവിലെ ഒമ്പതിന് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ എട്ടരയോടെ വിദ്യാർഥികൾ ഗ്രൗണ്ടിൽ അണിനിരന്നിരുന്നു.

വെയിൽ കനത്തതോടെ വിദ്യാർത്ഥികൾ കുഴഞ്ഞു വീണു തുടങ്ങി. മന്ത്രി എത്തുന്നതിനു മുൻപ് അഞ്ച് വിദ്യാർഥിനികൾ ആണ് കുഴഞ്ഞു വീണത്. എന്നാൽ തുടർന്നും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്.

Print Friendly, PDF & Email

Leave a Comment

More News