സനാതന ധർമ്മം സംരക്ഷിക്കപ്പെടണമെങ്കില്‍ എല്ലാ ഹിന്ദുക്കളും ഭിന്നതകള്‍ മറന്ന് പ്രവര്‍ത്തിക്കണം: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

തിരുവനന്തപുരം: സനാതന ധർമ്മ സംരക്ഷണത്തിനായി ഹിന്ദുക്കൾ ഒന്നിക്കണമെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി.

പുത്തരിക്കണ്ടം മൈതാനത്ത് നടന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജാതി നോക്കാതെ നമ്മളെല്ലാം ഹിന്ദുക്കളാണെന്നും അവർ പറഞ്ഞു. ജാതിക്ക് മുകളിൽ മതത്തെ ഉയർത്തി പിടിക്കണം. സനാതന ധർമ്മത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

നാം സംരക്ഷിക്കുന്ന സനാതന ധർമ്മം നമ്മെയും സംരക്ഷിക്കും. ഭിന്നതകൾക്കിടയിലും ഒറ്റക്കെട്ടായി നിന്ന് വെല്ലുവിളികളെ നേരിടണമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.

ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽ നിന്നും അറിവിൽ നിന്നും ഏത് പ്രതിസന്ധിയിലും പതറാത്ത വ്യക്തിത്വമാണ് ഒരാൾക്ക് ലഭിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി (മഠാധിപതി) സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചെങ്കൽ എസ്.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി അഭയാനന്ദ, സ്വാമി സുകുമാരാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി ഹരിഹരാനന്ദ, റാണി മോഹൻദാസ്, വി.സുധാകുമാർ, സരിൻ ശിവൻ തുടങ്ങിയവർ സംസാരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News