സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് അബ്ദുല്‍ അസീസിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ്

ദോഹ: കുറഞ്ഞ കാലം കൊണ്ട് ഖത്തറില്‍ സ്‌കഫോള്‍ഡിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് അബ്ദുല്‍ അസീസിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ് . 2015 ല്‍ സ്ഥാപിതമായ കമ്പനി കഴിഞ്ഞ 8 വര്‍ഷം കൊണ്ട് വിവിധ തരം സ്‌കഫോള്‍ഡിംഗ് ജോലികളില്‍ മികവ് തെളിയിച്ചു കഴിഞ്ഞു. ദീര്‍ഘവീക്ഷണമുള്ള മാനേജുമെന്റും വിദഗ്ധരായ ജോലിക്കാരുമാണ് ഗ്രൂപ്പിന്റെ ശക്തി. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ ഭൂമികയില്‍ നടത്തുന്ന മുന്നേറ്റം പരിഗണിച്ചാണ് സിക്സ്‌കോ ഗ്രൂപ്പിന്റെ അമരക്കാരന്‍ അഷ്റഫ് അബ്ദുല്‍ അസീസിനെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.

ബിസിനസ് രംഗത്തെ മികവിന് പുറമെ അദ്ദേഹം നിര്‍വഹിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Print Friendly, PDF & Email

Leave a Comment

More News