റോയൽ എൻഫീൽഡ് ഹണ്ടർ 350 വിൽപ്പന ഒരു ലക്ഷം കവിഞ്ഞു

കൊച്ചി: റോയൽ എൻഫീൽഡ് 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 മോഡലിന്റെ വിൽപ്പന വെറും ആറു മാസങ്ങൾ കൊണ്ട് ഒരു ലക്ഷം കവിഞ്ഞു. പുതിയ ഉപഭോക്താക്കൾക്കായി പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനായി നിരത്തിലിറക്കിയ ഹണ്ടർ 350 മോട്ടോർസൈക്കിൾ വളരെയേറെ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. സ്റ്റൈലിഷും ആവേശം ജനിപ്പിക്കുന്നതുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വാഹനമാണ്.

ഹണ്ടർ 350 ശുദ്ധമായ മോട്ടോർ സൈക്കിളിംഗിന്റെ എല്ലാ തീവ്രമായ ഫ്ലേവറുകളും ഒരുമിച്ച് കൊണ്ടുവരുന്ന മോഡലാണ്. ഇന്തോനേഷ്യ, ജപ്പാൻ, കൊറിയ, തായ്‌ലൻഡ്, യൂറോപ്പിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുകെ, അർജന്റീന, ബ്രസീൽ, കൊളംബിയ, മെക്സിക്കോ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിപണികളിലും ഇതിനകം അവതരിപ്പിക്കപ്പെട്ട ഹണ്ടർ 350യ്ക്ക് ഇന്ത്യയിലെ മികച്ച ഓട്ടോമൊബൈൽ എഡിറ്റർമാരുടെ കൺസോർഷ്യം നൽകുന്ന ‘ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ 2023 അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മികച്ച ശൈലിയും പ്രകടനവും പുതുമയും സമന്വയിക്കുന്ന മോട്ടോർ സൈക്കിളുകൾ അവതരിപ്പിക്കാനുള്ള റോയൽ എൻഫീൽഡിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഹണ്ടർ 350 യുടെ വിജയം. റൈഡിംഗ് കമ്മ്യൂണിറ്റിയുടെ ആരാധനയും സ്നേഹവുമാണ് റോയൽ എൻഫീൽഡിനെ പുതിയ ശൈലികളും ഫോർമാറ്റുകളും, മോട്ടോർ സൈക്കിളിങ്ങിന്റെ പുതിയ ആവിഷ്കാരങ്ങളും സൃഷ്ടിക്കുന്നതിൽ പ്രോത്സാഹനമാകുന്നത്. ആഗോളതലത്തിൽ ആകർഷകമായ മിഡ്-സൈസ് മോട്ടോർസൈക്കിളുകളുമായി കമ്പനി ഇന്ത്യയിലും അന്താരാഷ്‌ട്ര വിപണികളിലും അതിന്റെ വ്യാപനം തുടരുന്നു.

Print Friendly, PDF & Email

Leave a Comment

More News