ഫിലഡൽഫിയ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ 5422 നോർത്ത് മാഷർ സ്ട്രീറ്റ്, ഫിലഡൽഫിയയിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.

ഫെബ്രുവരി 19-ന് ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഒരു പ്രതിനിധി സംഘം ഇടവക സന്ദർശിച്ചു. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (വികാരി & ഭദ്രാസന സെക്രട്ടറി), വെരി. റവ. കെ. മത്തായി കോർ-എപ്പിസ്‌കോപ്പ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്ക്-ഓഫ് മീറ്റിങ്ങും നടന്നു. സൂസൻ വർഗീസ് (സുവനീർ ചീഫ് എഡിറ്റർ), ബിഷേൽ ബേബി (സുവനീർ കമ്മിറ്റി അംഗം), ജെയിൻ കല്ലറക്കൽ (ഭദ്രാസന അസംബ്ലി അംഗം), റവ. ഡീക്കൻ റെനീഷ് ഗീവർഗീസ് തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു.

ഫാമിലി കോൺഫറൻസ് ടീമിനെ ജെസ്സി രാജൻ (ഇടവക സെക്രട്ടറി) സ്വാഗതം ചെയ്തു. രജിസ്ട്രേഷൻ, പ്രസംഗകർ എന്നിവയുൾപ്പെടെ കോൺഫറൻസിന്റെ പൊതു ക്രമീകരണങ്ങളെക്കുറിച്ച് സൂസൻ വർഗീസ് സംസാരിച്ചു.ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവ സുവനീറിൽ ഉൾപ്പെടുത്താനുള്ള സ്പോൺസർഷിപ്പുകളും അവസരങ്ങളും ബിഷേൽ
ബേബി വിവരിച്ചു. വർഷങ്ങളായി മക്കളോടൊപ്പം കോൺഫറൻസിൽ പങ്കെടുക്കുന്നതിൽ നിന്നും ലഭിച്ചിട്ടുള്ള ഊഷ്മള അനുഭവങ്ങൾ ബിഷേൽ പങ്കുവച്ചു. ഒപ്പം കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരേയും ബിഷേൽ പ്രോത്സാഹിപ്പിച്ചു.

ഫാ. ഡോ.വർഗീസ് ഡാനിയേൽ, ഭദ്രാസനത്തിലെ ഇതര കുടുംബങ്ങളുമായുള്ള കൂട്ടായ്മകളുടെയും ബന്ധം പുതുക്കുന്നതിന്റെയും സമയമാണിതെന്നും സൂചിപ്പിച്ചുകൊണ്ട് കോൺഫറൻസിനെ കുറിച്ച് സംസാരിച്ചു. ആത്മീയമായി പോഷിപ്പിക്കുന്ന ഒരു അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹം എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.

2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ
കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ
ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം . ബൈബിൾ, വിശ്വാസം, പ്രചോദനാത്മകമായ വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അനുയോജ്യമായ പ്രത്യേക സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

ഇടവകയെ പ്രതിനിധീകരിച്ച് മാണി തോമസ് (ഇടവക ട്രഷറർ) സുവനീറിന്റെ സ്‌പോൺസർഷിപ്പ് ചെക്ക് കൈമാറി. നിരവധി അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ഫാമിലി കോൺഫറൻസിന് പിന്തുണ നൽകിയ വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News