കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു.

തകഴി ഏരിയ കമ്മിറ്റിയുടെ ആതിഥേയത്വത്തിൽ ഒ.അഷറഫ് നഗറിൽ (ചക്കുളത്ത്കാവ് ആഡിറ്റോറിയം) പ്രതിനിധി സമ്മേളനം നടന്നു. സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡൻ്റ് പി.സി. മോനിച്ചൻ പതാക ഉയർത്തി.

ചെങ്ങന്നൂർ മുതൽ ചേർത്തല വരെയുള്ള 16 ഏരിയ കമ്മിറ്റികളിൽ നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തു. സമിതി ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ അധ്യക്ഷത വഹിച്ചു. കെ.അൻസിലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി.

വ്യാപാരി വ്യവസായികൾക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ സി.കെ.വിജയൻ, സീനത്ത് ഇസ്മയേൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ വാഹിദ്, റോഷൻ ജേക്കബ്, ആർ രാധാകൃഷ്ണർ,ട്രഷറാർ ഐ. ഹസ്സൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.വ്യാപാരികളായ കെ.ആർ.ഗോപകുമാർ,കെ.എം മാത്യൂ, ജയ്മി ജോസ്, കെ.ആർ.വിനീഷ് കുമാർ എന്നിവരെ ആദരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വിജയകുമാർ ,മണി മോഹൻ, വൈസ് പ്രസിഡൻ്റ്മാരായ കെ.എക്സ് ജോപ്പൻ, എസ്.ശരത് ,സലീം കെ.എസ്, സ്വാഗത സംഘം കൺവീനർ എം.എം ഷെരീഫ്,ഏരിയ പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ, സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, മീഡിയ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള,ഒ.വി.ആൻ്റണി, കെ.എം മാത്യൂ, എൻ.വിജയൻ, എസ്.ശരത്, സി.രാജു, ജിജി സേവ്യർ,ഷാജി കെ.പി,ജമീല പുരുഷോത്തമൻ ,പി.ജി സനൽകുമാർ, ജി.ഹരിദാസ് എന്നിവർ നേതൃത്വം നല്കി.

വി.ടി. സജീവൻ (അരുർ), സി.ടി.പ്രസാദ് (ചേർത്തല), എൻ .സിദ്ധാർത്ഥൻ (കഞ്ഞികുഴി), മുഹമ്മദ് മുസ്തഫ ( മാരാരിക്കുളം), ജഗദീഷ് കുമാർ (ആലപ്പുഴ തെക്ക്), എം.എം സമദ് (കായംകുളം), വി.എം വർഗ്ഗീസ് (ആലപ്പുഴ വടക്ക്) ,ബി. ശ്രീകുമാർ (അമ്പലപ്പുഴ), പി.ആർ.ജയൻ (കുട്ടനാട് ) ജി.ഹരിദാസ് (തകഴി) വിഷ്ണു (ചാരുംമൂട് ), അജയഘോഷ് (ചെങ്ങന്നൂർ) ദേവരാജൻ ( മാവേലിക്കര), അനിത ജോൺ, ലൈജു, പി.ആർ ഷാജി, മാജിക് സുനിൽ എന്നിവർ പ്രതിനിധി സമ്മേളനത്തിൽ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധികരിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News