തൊഴിൽരഹിതരായ വിസിറ്റ് വിസയുള്ളവർക്ക് ഷാർജ ഹോട്ടലിന്റെ സൗജന്യ ഭക്ഷണം

യുഎഇയിലെ ഷാർജയിലുള്ള കറാച്ചി സ്റ്റാർ റെസ്റ്റോറന്റ്. ഫോട്ടോ: ട്വിറ്റർ

അബുദാബി : ജോലി തേടി വിസിറ്റ് വിസയിൽ ഷാർജയിൽ എത്തുന്നവർക്ക് ഇനി ഭക്ഷണമില്ലാതെ പട്ടിണി കിടക്കേണ്ടി വരില്ല. ഷാർജയിലെ ഒരു പാക്കിസ്താന്‍ റെസ്റ്റോറന്റ് സന്ദർശന വിസയിലുള്ള ആളുകൾക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്യുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഷാർജയിലെ കറാച്ചി സ്റ്റാർ റെസ്റ്റോറന്റാണ് ദിവസത്തിൽ മൂന്ന് തവണ ഭക്ഷണം നൽകുന്നത്.

കറാച്ചി സ്റ്റാർ എട്ട് വർഷമായി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നു, ഇപ്പോൾ വിസിറ്റ് വിസയിലുള്ളവർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു.

തൊഴിൽ രഹിതരോ സന്ദർശന വിസയുള്ളവരോ വിസയുടെ കാലാവധി അവസാനിച്ചവരോ ആയ ആളുകൾക്ക് മുവൈല, സജ, ഷാർജ എന്നിവിടങ്ങളിലെ കറാച്ചി സ്റ്റാർ റെസ്റ്റോറന്റുകളിൽ പോകാം.

“ഏത് രാജ്യക്കാരായാലും, ആവശ്യമുള്ള ആളുകൾക്ക് ഞങ്ങൾ ഈ സേവനം വാഗ്ദാനം ചെയ്യുന്നു. ഇത്തരക്കാർക്കായി ഞങ്ങൾക്ക് നിബന്ധനകളും വ്യവസ്ഥകളും ഇല്ല. അവർക്ക് അന്നേ ദിവസം ലഭ്യമായ എന്തും ഓർഡർ ചെയ്യാം,” കറാച്ചി സ്റ്റാർ റെസ്റ്റോറന്റിന്റെ ഉടമ ഷാഹിദ് അസ്ഗർ ബംഗഷ് പറഞ്ഞു.

പാക്കിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും അദ്ദേഹത്തിന്റെ ഭക്ഷണശാലകൾ സന്ദർശിക്കുന്നത്.

യുഎഇയിലുടനീളമുള്ള ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്ന നിരവധി റെസ്റ്റോറന്റുകളിൽ ഒന്നാണിത്.

2020-ൽ, ഇന്ത്യൻ ദമ്പതികളായ ഷുജാത് അലിയും ഭാര്യ ആയിഷ അബ്രാറും ബ്ലൂ കോളർ തൊഴിലാളികൾക്കും ആവശ്യമുള്ള 8,000 പേർക്കും ഭക്ഷണം നൽകിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News