എസ് ഓ എച്ച് ടി 20 മലയാളി ക്രിക്കറ്റ് ടൂർണമെൻറ് സീസൺ വൺ മാർച്ച് 25ന് ആരംഭിക്കും

ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ക്ലബ് ആയ സ്റ്റാർസ് ഓഫ് ഹുസ്റ്റൺ സംഘടിപ്പിക്കുന്ന എസ് ഓ എച്ച് ടി 20 മലയാളി ക്രിക്കറ്റ് ടൂർണ്ണമെൻറ് സീസൺ വൺ മാർച്ച് 25ന് ആരംഭിക്കും.

അമേരിക്കയിലെ പ്രഗൽഭരായ നിരവധി ടീമുകളാണ് മത്സരിക്കുന്നത്. ബ്രദേഴ്സ് ന്യൂയോർക്ക്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ, ഫില്ലി മച്ചാൻസ് , ഡാലസ് ടസ്കർസ്, ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, ഹൂസ്റ്റൺ ഹരിക്കെയിൻസ്, അറ്റ്ലാൻഡാ കൊമ്പൻസ്, ഡാലസ് റാപ്റ്റേഴ്സ്, എന്നിങ്ങനെ 8 ടീമുകളാണ് മത്സരിക്കുന്നത്.

വിജയികൾക്ക് 1500 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും വ്യക്തിഗത മെഡലുകളും റണ്ണേഴ്സ് അപ്പ് ആയി വരുന്ന ടീമിന് ആയിരം ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും വ്യക്തിഗത മെഡലും ലഭിക്കും എന്ന് സംഘാടക സമിതി പ്രസിഡൻറ് സന്തോഷ് ആറ്റുപുറവും വൈസ് പ്രസിഡൻറ് ജോൺ ഉമ്മൻ സെക്രട്ടറി ജോബി ചെറിയാൻ എന്നിവർ സംയുക്തമായി അറിയിച്ചു.

മാർച്ച് 25ന് കേയ്റ്റി ക്രിക്കറ്റ് സ്റ്റേഡിയത്തിലും (8375 hockley cutoff road Katy, Texas 77493.) സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ മാർച്ച് 26ന് സ്റ്റാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ (3108 5th Street Stafford, Texas 77477) വച്ചും നടക്കും.

Print Friendly, PDF & Email

Leave a Comment

More News