മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ വെസ്റ്റ് വിർജീനിയ ഗവർണർ ഒപ്പുവച്ചു

hits a shot during the first round of the Greenbrier Classic on The Old White Course at the Greenbrier Resort on July 29, 2010 in White Sulphur Springs, West Virginia.

വെസ്റ്റ് വിർജീനിയയിലെ റിപ്പബ്ലിക്കൻ ഗവർണർ ജിം ജസ്റ്റിസ് സംസ്ഥാനത്തു മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിൽ ഒപ്പുവച്ചു.

മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ നിയന്ത്രിക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുക എന്ന ലക്ഷ്യമിട്ടുള്ള ഒരു നിയമനിർമ്മാണമാണിതെന്നു ഗവർണർ പറഞ്ഞു.

പ്രത്യേക സാഹചര്യത്തിൽ വ്യക്തിയുടെ മതസ്വാതന്ത്രത്തിനുമേൽ അത്യന്താപേക്ഷിതമല്ലെങ്കിൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഭരണകൂടത്തെ വിലക്കുന്ന വകുപ്പുകൾ നിയമതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന പൗരന്മാർക്ക് ഭരണകൂടത്തിനോ അതിന്റെ രാഷ്ട്രീയ ഉപവിഭാഗങ്ങൾക്കോ എതിരെ, ഏതെങ്കിലും ജുഡീഷ്യൽ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരം അനുവദിച്ചിരിക്കുന്നു. സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ, ചെലവുകൾ, ന്യായമായ അറ്റോർണി ഫീസിന്റെ റീഇംബേഴ്സ്മെന്റ് എന്നിവ പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ഗർഭച്ഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ചതിനു ഭരകൂടത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു . മാത്രമല്ല ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ) പ്രോ ലൈഫ് എഴുത്തുകാരനും ഏഴ് കുട്ടികളുടെ പിതാവുമായ മാർക്ക് ഹൂക്കിനെതിരെ സ്വീകരിച്ച നിയന നടപടികളിലും സർക്കാരിന് കനത്ത തിരിച്ചടി നേരിട്ടു. ജനുവരിയിൽ എല്ലാ കുറ്റങ്ങളിൽ നിന്നും ഹൂക്കിനെ കുറ്റവിമുക്തനാക്കിയിരുന്നു

Print Friendly, PDF & Email

Leave a Comment

More News