ഗാർസെറ്റിയെ ഇന്ത്യയിലെ അംബാസഡറായി സെനറ്റ് സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ: രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ ലോസ് ഏഞ്ചൽസിലെ മുൻ മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി സെനറ്റ് ബുധനാഴ്ച സ്ഥിരീകരിച്ചു. 42 നെതിരെ 52 വോട്ടികൾ നേടിയാണ് വിജയം ഉറപ്പിച്ചത്. ചില ഡെമോക്രാറ്റുകൾ ഗാർസെറ്റിയുടെ നിയമനത്തെ എതിർത്തുവെങ്കിലും നിരവധി റിപ്പബ്ലിക്കൻമാർ അദ്ദേഹത്തെ പിന്തുണച്ചു.

2021 ജൂലൈയിൽ ബിഡൻ ഗാർസെറ്റിയെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു, എന്നാൽ ലോസ് ഏഞ്ചൽസിലെ മേയറായിരിക്കെ ഒരു സഹായിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നതിനാൽ നിയമനം ഭാഗികമായി നിർത്തിവച്ചിരിക്കുകയായിരുന്നു എന്നാൽ ഗാർസെറ്റിആരോപണങ്ങൾ നിഷേധിച്ചു..

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും ജിയോപൊളിറ്റിക്കൽ പ്രാധാന്യമുള്ളതുമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ രണ്ടു വർഷമായി സ്ഥിരം പ്രതിനിധി ഇല്ലാതെ ഒഴിഞ്ഞു കടന്നിരുന്നത് അമേരിക്കക്കു നാണക്കേടുണ്ടാക്കിയിരുന്നു ഈ ആരോപണങ്ങളെ മറികടക്കാൻ കഴിഞ്ഞത് പ്രസിഡന്റ് ബൈഡന്റെ രാഷ്ട്രീയ വിജയമാണ്. ഏകദേശം 2.7 ദശലക്ഷം ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.

“ഞങ്ങൾക്ക് ഇപ്പോൾ ഒരു അംബാസഡർ ഉള്ളത് വളരെ നല്ല കാര്യമാണ്.” അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്,” ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റും ഭൂരിപക്ഷ നേതാവുമായ സെനറ്റർ ചക്ക് ഷുമർ ബുധനാഴ്ച വോട്ടിന് ശേഷം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News