വിഷപ്പുക ശ്വസിച്ച ജനത്തിന്റെ തലയിൽ പിഴയുടെ ഭാരം കെട്ടിവെക്കരുത്: വെൽഫെയർ പാർട്ടി

കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയ 100 കോടി രൂപ ബ്രഹ്മപുരം തീപിടുത്തത്തിന് കാരണക്കാരായ കരാർ ഏജൻസി സോണ്ട ഇൻഫ്രാടെക്‌, അനധികൃതമായി കരാർ നൽകിയ കോർപ്പറേഷൻ മേയർ, സെക്രട്ടറി എന്നിവരുൾപ്പടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡൻറ് കെ.എച്ച്. സദക്കത്ത് പ്രസ്താവിച്ചു. പിഴത്തുക കോർപ്പറേഷൻ തനത് ഫണ്ടിൽ നിന്ന് എടുക്കരുതെന്നും സർക്കാരിന്റെ പരാജയത്തിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാലിന്യ സംസ്കരണത്തിന് വ്യാജരേഖകൾ സമർപ്പിച്ചാണ് കരാർ തരപ്പെടുത്തിയത് എന്നുള്ള ആരോപണം തള്ളിക്കളയാനാകില്ല. തീയണക്കാൻ സർക്കാർ പൂർണ്ണ പരാജയമായിരുന്നു എന്ന് ട്രിബ്യൂണൽ കുറ്റപ്പെടുത്തിയതും ഗൗരവമായി കാണേണ്ടതുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ് സമീപപ്രദേശങ്ങളിലെ ജനങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുരം പ്ലാന്റിന്റെ കെടുതികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News