ഇന്ത്യൻ ജനാതിപത്യം വീണ്ടും കുരുക്ഷേത്രത്തിലേക്കോ? ഐ ഓ സി ചിക്കാഗോ ചാപ്റ്റർ: മാത്യു പി. തോമസ്‌

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ സ് എ, കേരള ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്വത്തിൽ നടന്ന യോഗം, ഇന്ത്യൻ ജനാധിപത്യത്തിന്റെ കടക്കൽ കത്തി വച്ചുകൊണ്ടു കേന്ദ്ര ഗവെര്മെന്റ് ചെയ്തു വരുന്ന നെറികെട്ട പ്രവർത്തനങ്ങളെ ശക്തമായി അപലപിച്ചു.

ഭാരത ജനതയുടെ സമാരാധ്യനായ നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും കൂടുതൽഅംഗസംഖ്യ ഉള്ള പാർട്ടിയുടെ , ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായ ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിയുടെ ലോക സഭാ അംഗത്ത്വം നിരുത്തരവാദപരമായി റദ് ചെയ്തിരിക്കുക യാണല്ലോ. ലോക ജനതയ്ക്ക് മുഴുവൻ മാതൃകയായ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് മങ്ങലേല്പിച്ചുകൊണ്ടു ആർ സ് സ് ആശയങ്ങൾക്ക്‌ മൂല്യം നൽകുവാനുള്ള ഈ നീക്കം തികച്ചും അപലപനീയമാണെന്ന് I O C U S A ചിക്കാഗോ ചാപ്റ്ററിന്റെ ഒരു പൊതു യോഗം അഭിപ്രായപ്പെട്ടു.

ആയിരങ്ങളുടെ ചോരയുടെ മണമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനിർത്തുവാൻ ഏതറ്റം വരെയും പോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തയാറാകുമെന്നും വികല ന്യായീകരണങ്ങൾ അതിനു തടസ്സമാകില്ലെന്നും യോഗം പ്രഖ്യാപിച്ചു.ഇന്ത്യൻ ഭരണഘടനയെ പിച്ചി ചീന്താനും കൃത്യമായ ഹിന്ദുത്ത്വ ഭീകര തത്ത്വങ്ങൾ, ബഹു ഭൂരി പക്ഷമായ ഹിന്ദുക്കളെ മുൻ നിറുത്തി വർഗീയവത്കരിക്കാനും അടിച്ചേൽപിക്കാനും ദൈവങ്ങളെ വരെ വലിച്ചിഴച്ചുകൊണ്ടുള്ള ന്യായീകരണ വാദങ്ങൾ ഉയർത്തുകയാണിപ്പോൾ.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെതിരെ യുള്ള യുദ്ധം ജയിക്കാൻ അധര്മ മാർഗങ്ങൾ ഉപയോഗിക്കാൻ, കുരുക്ഷേത്ര യുദ്ധത്തിൽ ധാന ശീലനായ കർണ്ണനെ വധിക്കാൻ അർജുനൻ കര്ണന്റെ കവചകുണ്ഡലങ്ങൾ മോക്ഷണം നടത്തുകയും ശിഖണ്ഡിയെ മുൻ നിറുത്തി അമ്പെയ്‌തുവെന്നും യുദ്ധത്തിൽ ജയിക്കാൻ ന്യായാ നീതികള് നോക്കെണ്ടതില്ലെന്നും ന്യായീകരിക്കുന്നു. കാലത്തിനൊത്തു ജീവിക്കാനും ഭരിക്കാനും അറിയാത്തവർ ജനാധിപത്യത്തെ വികലമായി വർഗീയ ചിന്തകളുണർത്തി ന്യായീകരിക്കുന്നത് തികച്ചും അപലപനീയമാണെന്നും മത ഗ്രന്ഥങ്ങളിലെ നല്ലതിനെ ഉപേക്ഷിച്ചു വികലമെന്നു തോന്നാവുന്നവയെ ഉദ്ധരിച്ചു കൊണ്ട്,എതിർക്കാതിരിക്കാൻ നീതി ന്യായ പീഡങ്ങളെ പോലും ദുര്വിനിയോഗംചെയ്യുന്നത് ഒരിക്കലും നീതീകരിക്കാൻ കഴിയില്ലെന്നും യോഗത്തിൽ സംസാരിച്ച എല്ലാവരും വിലയി രുത്തി.

ഇന്ത്യ ലോക ജനാധിപത്യത്തിന്റെ മകുടോദാഹരണമാണെന്നും, സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രത്തിൽ അത് തെളിയിച്ചിട്ടുണ്ടെന്നും, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അത് നേതൃത്ത്വം നൽകുന്ന ഗവമെന്റിനും അതിൽ കൈവയ്ക്കാനാകില്ലെന്നും അങ്ങനെ വന്നാൽ ലോകത്തെമ്പാടുമുള്ള ഭാരതീയർ ഒറ്റകെട്ടായി പ്രതീകരിക്കുമെന്നും യോഗം ഓർമിപ്പിച്ചു. IOC ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ IOC USA വൈസ് ചെയർ മാൻ ജോർജ് എബ്രഹാം മോദി ഗവര്മെന്റിന്റെ നടപടികളെ അതി ശക്തമായ ഭാക്ഷയിൽ അപലപിച്ചു.

തുടന്ന് പ്രസംഗിച്ച IOC USA കേരളാചാപ്റ്റർ ചെയര്മാന് തോമസ് മാത്യു കേരളാ ചാപ്റ്റർ വൈസ് ചെയര്മാന് സതീശൻ നായർ, ഐഒസി ചിക്കാഗോ മുൻ പ്രസിഡന്റ് പ്രൊഫസർ തമ്പി മാത്യു ,വൈസ് പ്രസിഡന്റ് ജോസ് കല്ലിടുക്കിൽ ,ജോർജ് മാത്യു,വിവിഷ് ജേക്കബ്,മനോജ് കോട്ടപ്പുറം,സൂസൻ ചാക്കോ, സജി തോമസ് ,ലീല ജോസഫ് ,സജി കുരിയൻ, ജോസി കുരിശിങ്കൽ തുടങ്ങിയവർ എല്ലാം ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന തുടർച്ചയായുള്ള ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ലോകം എമ്പാടുമുള്ള എല്ലാ ഭാരതീയരുടെയും പ്രതിക്ഷേ ദങ്ങളിൽ നിന്നും വരുന്ന പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാനും, ഉത്തരവാദിത്ത്വം വഹിക്കാനും BJP യും നിലവിലെ ഭരണകൂടവും തയാറാകേണ്ടി വരുമെന്നും ഓർമിപ്പിച്ചു.

IOC ചിക്കാഗോ വൈസ് ചെയർ മാൻ അച്ചൻകുഞ്ഞ്‌ മാത്യു നന്ദി രേഖപ്പെടുത്തി.IOC ചിക്കാഗോ ജനറൽ സെക്രട്ടറി മാത്യൂസ് ടോബിൻ യോഗ നടപടികൾ നിയന്ത്രിച്ചു.

Print Friendly, PDF & Email

Leave a Comment

More News