‘യുഎസ് നരകത്തിലേക്ക് പോകുന്നു…’; 2016ലെ ഹഷ് മണി കേസിൽ കുറ്റക്കാരനല്ലെന്ന് ട്രം‌പ്

ന്യൂയോര്‍ക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2016 ലെ ഹഷ് മണി ക്രിമിനൽ കേസിൽ അറസ്റ്റിലായതിന് ശേഷം തന്റെ ആദ്യ പരസ്യ പരാമർശം നടത്തി. കോടതി വിധിക്ക് ശേഷം ഫ്ലോറിഡയിലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് 76 കാരനായ റിപ്പബ്ലിക്കൻ നേതാവ്, ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റ്, അമേരിക്കയിൽ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പറഞ്ഞു.

“നമ്മുടെ രാജ്യം നരകത്തിലേക്ക് പോകുകയാണ്. നമുക്ക് നമ്മുടെ രാജ്യത്തെ രക്ഷിക്കണം. നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് നിർഭയമായി സംരക്ഷിക്കാൻ ശ്രമിച്ചതാണ് ഞാൻ ചെയ്ത ഒരേയൊരു കുറ്റം. ഇത് നമ്മുടെ രാജ്യത്തിന് അപമാനമാണ്,” ട്രംപ് തന്റെ കുറ്റപത്രത്തിൽ അവിശ്വസനീയത പ്രകടിപ്പിച്ചു.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസ്‌ എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ്‌ ട്രംപ്‌ കോടതിയില്‍ ഹാജരായത്.

2016-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ അവിഹിതബന്ധം മറച്ചുവെക്കാന്‍ പോണ്‍ സിനിമാ നടി സ്റ്റോമി ഡാനിയല്‍സിന്‌ പണം നല്‍കിയ കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ ട്രംപിന്റെ അറസ്ററ്‌ രേഖപ്പെടുത്തിയിരുന്നു. പണം നല്‍കിയത്‌ ഉള്‍പ്പെടെ 36 ക്രിമിനല്‍ കുറ്റങ്ങള്‍ ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്‌.

കോടതി നടപടികള്‍ക്ക്‌ മുന്നോടിയായാണ്‌ ട്രംപിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടിയ്ക്കു ശേഷം (ട്രംപിനെ വിട്ടയച്ചു. അമേരിക്കന്‍ പ്രസിഡന്റ്‌ പദവിയില്‍ ഇരുന്ന ശേഷം ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ ആദ്യ വൃക്തി കൂടിയാണ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌.

കോടതി നടപടി ക്രമങ്ങള്‍ മണിക്കൂറുകളാണ്‌ നീണ്ടു നിന്നത്‌. തനിക്ക്‌ നേരെ ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു. കേസില്‍ അടുത്ത വാദം ഈ വര്‍ഷം ഡിസംബറില്‍ നടക്കും. കേസിന്റെ വിചാരണ 2024 ജനുവരിയില്‍
ആരംഭിക്കുമെന്നാണ്‌ ഓദ്യോഗിക വിവരം. ആദ്യ ഘട്ടം വാദം പൂര്‍ത്തിയായതോടെ ട്രംപ്‌ കോടതിയില്‍ നിന്ന്‌ മടങ്ങി.

ട്രംപ്‌ അനുകൂലികള്‍ ട്രംപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന്‌ എഫ്ബിഐ രാജ്യത്തുടനീളമുള്ള പ്രാദേശിക, സംസ്ഥാന പൊലീസ്‌ ഏജന്‍സികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ലോവര്‍ മന്‍‌ഹാട്ടനിലെ പ്രധാന തെരുവുകള്‍ അടച്ചിടാന്‍ ന്യൂയോര്‍ക്ക്‌ സിറ്റി ഉദ്യോഗസ്ഥര്‍ സുരക്ഷ നടപടിയായി ആലോചിചിരുന്നു. കോടതിയില്‍
ഹാജരായ ശേഷം ട്രംപ്‌ തന്റെ ഫ്ലോറിഡയിലെ വസതിയായ മാര്‍ എ-ലാഗോയിലേക്ക്‌ പോയി എന്ന്‌ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്താണ്‌ ഹഷ്‌ മണി വിവാദം: പൊതുവില്‍ നാണക്കേട്‌ ഉണ്ടാക്കുന്ന നല്‍കുന്ന പണത്തെ സൂചിപ്പിക്കുന്ന പദമാണ്‌ ഹഷ്‌ മണി. 2016ല്‍ നടന്ന യുഎസ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ പോണ്‍ സിനിമാതാരം സ്റ്റോമി ഡാനിയേല്‍സിന്‌ താനുമായുള്ള ബന്ധം പുറത്ത്‌ പറയാതിരിക്കാന്‍ 1.3 ലക്ഷം ഡോളര്‍ നല്‍കിയെന്നാണ്‌ ട്രംപിനെതിരായ ആരോപണം. തെരഞ്ഞെടുപ്പ്‌ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്‌ ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ മുഖേന ഡാനിയല്‍സിന്‌ പണം
നല്‍കിയിട്ടുണ്ട്‌ എന്നാണ്‌ വാദി ഭാഗം മുന്നോട്ട വയ്ക്കുന്ന കുറ്റപത്രം.

2006-ല്‍ കാലിഫോര്‍ണിയയിലെ ലേക്ക്‌ ടോഹോ ഹോട്ടലില്‍വെച്ച്‌ ട്രംപ്‌ നടി സ്റ്റോമി ഡാനിയല്‍സിനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന നടിയുടെ വെളിപ്പെടുത്തലാണ്‌ പണം നല്‍കാനുണ്ടായ കാരണം. സ്റ്റോമിക്ക്‌ നല്‍കിയ പണം ട്രംപ്‌ തന്റെ തെരഞ്ഞെടുപ്പ്‌ ഫണ്ടില്‍ നിന്ന്‌ വകമാറ്റിയതാണെന്നുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്‌.

Print Friendly, PDF & Email

Leave a Comment

More News