ഇന്ത്യ പ്രസ് ക്ലബ് – മയാമി ഇന്റർനാഷനൽ മീഡിയ കോൺഫറന്‍സിന് ഹ്യൂസ്റ്റനിൽ കിക്ക് ഓഫ്

ഹ്യൂസ്റ്റൺ: ഈ വർഷം നവംബർ 2, 3, 4 തീയതികളിൽ മയാമിയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഇന്റർനാഷണൽ മീഡിയ കോൺഫ്രൻസിന്റെ ആദ്യ കിക്ക് ഓഫ് ഹ്യൂസ്റ്റനിൽ നടക്കും. ഏപ്രിൽ 17 ന് തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിക്ക് മിസ്സോറി സിറ്റിയിൽ വച്ചാണ് കിക്ക് ഓഫ് നടക്കുക എന്ന് ഐ പി സി എൻ എ ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല അറിയിച്ചു.

അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ കൂടിയ ചാപ്റ്റർ യോഗശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഐ പി സി എൻ എ ദേശീയ പ്രസിഡണ്ട് സുനിൽ തൈമറ്റം നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ സൂമിൽകൂടി യോഗത്തിൽ സംബന്ധിച്ചു. പ്രസ് ക്ലബ് അംഗങ്ങൾ, ഹൂസ്റ്റണിലെ സ്പോൺസേർസ് തുടങ്ങിയവരുൾപ്പെടുന്ന ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, കേരളത്തിൽ നിന്നെത്തുന്ന പത്രപ്രവർത്തകൻ പി ആർ സുനിൽ, സെക്രെട്ടറി രാജു പള്ളത്ത്, ട്രെഷറർ ഷിജോ പൗലോസ്, പ്രസിഡന്റ് ഇലക്ട് സുനിൽ ട്രൈസ്റ്റാർ എന്നിവർ കിക്കോഫിൽ പങ്കെടുക്കും.

മയാമി സമ്മേളനത്തിന് അംഗ ബലവും സാമ്പത്തിക സഹായവും നൽകണമെന്ന പ്രസിഡന്റ് ജോർജ് തെക്കേമലയുടെ അപേക്ഷ അംഗങ്ങൾ അംഗീകരിച്ചു. സമ്മേളനത്തിൻറെ വിജയത്തിനായി പ്രവർത്തിക്കാൻ അംഗങ്ങൾ ഏകകണ്ഠേന തീരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി ഫിന്നി രാജു സ്വാഗതം പറഞ്ഞു. നാഷണൽ കമ്മറ്റി അംഗം ജോയ് തുമ്പമൺ, ശങ്കരൻകുട്ടി പിള്ള, സൈമൺ വാളച്ചേരിൽ, ജോൺ ഡബ്ലിയു വർഗീസ്, ജിജു കുളങ്ങര, ജോർജ് പോൾ, സുബിൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ട്രെഷറർ മോട്ടി മാത്യു നന്ദി പ്രകാശനം നടത്തി.

Print Friendly, PDF & Email

Leave a Comment

More News