കോപ്പേൽ സിറ്റി ക്രിക്കറ്റ്‌ ഗ്രൗണ്ട് പൊതു ജനങ്ങൾക്ക് സമർപ്പിച്ചു

ഡാളസ് :കോപ്പേൽ സിറ്റി നിര്‍മ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് സിറ്റി മേയർ വെസ് മെയ്സ് ഉദ്ഘാടനം നിർവഹിച്ചു പൊതു ജനങ്ങൾക്ക് സമർപ്പിച്ചു. ക്രിക്കറ്റ് എന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മറ്റേതൊരു കായിക വിനോദം പോലെ ഒന്നായിരിക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അത് മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു വികാരം തന്നെയെന്നു പറയാം. അതു ഉൾക്കൊണ്ടൊണ്ട് തന്നെയാകണം, നിരവധി ഇന്ത്യക്കാർ താമസിക്കുന്ന കോപ്പേൽ സിറ്റിയിൽ ക്രിക്കറ്റ്‌ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്.

ഗുണപ്രദമായ മാറ്റങ്ങളും മാറിവരുന്ന അവബോധങ്ങള്‍ക്കുമനുസരിച്ച് സിറ്റി നിരന്തരം നവീകരിക്കപ്പെടേണ്ടതാണെന്ന്
യാഥാർഥ്യമാക്കാൻ നേതൃത്വം വഹിച്ച കോപ്പേൽ സിറ്റി പ്രൊടെമം മേയറും മലയാളിയുമായി ബിജു മാത്യു അഭിപ്രായപ്പെട്ടു. ഗ്രൗണ്ടിന്റെ നടുക്കായി പ്രധാന പിച്ചിലെ വിക്കറ്റില്‍ നിന്നും ഗ്രൗണ്ടിന്റെ ബൗണ്ടറി വശത്തേക്കുള്ള ദൂരം 75 യാര്‍ഡാണ്. ആ പ്രധാന പിച്ചിലെ വിക്കറ്റിന്റെ മുമ്പിൽ നിലയുറപ്പിച്ചു നിന്നുകൊണ്ട് ആദ്യ പന്തിനെ തികഞ്ഞ ഒരു ക്രിക്കറ്റ്‌ താരത്തെപോലെ നേരിട്ടു കൊണ്ടു ക്രിക്കറ്റ്‌ പിച്ചിന്റെ ഉദ്ഘാടനം പ്രൊടെമം മേയർ ബിജു മാത്യു നിർവഹിച്ചത്.

കോപ്പേൽ സിറ്റി പൗരൻമാർക്ക് സൗജന്യമായി വിട്ടു നല്‍കിയ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കോപ്പേൽ സിറ്റി നിലനിര്‍ത്തികൊണ്ടു തന്നെ ദൈനംദിന നടത്തിപ്പിന്റെ ചുമതല YMCA യും സിറ്റി സ്പോർട്സ് ആൻറ് പാർക്ക്‌ റെക്രീയേഷനും ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിക്കായിരിക്കും.

ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രൗണ്ട് ഒരു നിശ്ചിത വര്‍ഷത്തേക്ക് വൈ. എം.സി. എക്ക് നൽകിയിരിക്കുന്നത്. ഗ്രൗണ്ടിന് പുറത്ത് പരിശീലനത്തിനായി പ്രാക്ടീസിനുള്ള ഇന്‍ഡോര്‍ നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൗൺസിൽ മെമ്പേഴ്സും വൈ. എം.സി. എ മെമ്പേഴ്സും സിറ്റി പാർക്ക്‌ & സ്പോർട്സ് റെക്രീയേഷൻ ഡയറക്ടർ റോഡ്നി ബ്ലാക്ക്, കേരള അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ നെബു കുര്യാക്കോസ് നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News