അനന്തപുരി ഹിന്ദു സമ്മേളനത്തിൽ മന്ത്രക്കു ആദരം

സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങി വെച്ച ഹിന്ദുധർമ പരിഷത്ത് സംഘടിപ്പിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ ( മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) മന്ത്രയുടെ പ്രവർത്തനങ്ങൾക്കു ആദരം .ട്രസ്റ്റീ വൈസ് ചെയർ ശ്രീ മധു പിള്ള, ഗോവ ഗവർണർ Adv . ശ്രീധരൻ പിള്ളയിൽ നിന്നും ആദരം ഏറ്റു വാങ്ങി .അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിനു പ്രത്യേകിച്ച് യുവത്വത്തിനും വനിതകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകി കൊണ്ടു മന്ത്ര നടത്തുന്ന ആത്മീയ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണെന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിവിധ പ്രതിനിധികൾ അഭിപ്രായപ്പെട്ടു .

ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 11-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം ഏപ്രിൽ 21 മുതൽ 25 വരെയാണ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്നത് .’നാരീശക്തി രാഷ്ട്രപുനർനിർമാണത്തിന്’ എന്നതാണ് സമ്മേളനത്തിന്റെ വിഷയം.

അടുത്തിടെ നടന്ന വേദ സമ്മേളനത്തിൽ മന്ത്ര പ്രസിഡന്റ് ശ്രീ ഹരി ശിവരാമൻ പങ്കെടുത്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News