സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഭദ്രാസന ഫാമിലി കോൺഫ്രൻസ്

ഹ്യൂസ്റ്റൺ : സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക-യൂറോപ്പ് 39ാം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ തീയതികളിൽ അറ്റ്ലാൻറയിൽ FFA-FCCLA Center ൽ(720 FFA Camp Rd, Covington, GA30014) വെച്ച് നടത്തപ്പെടുന്നു.

ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, സുപ്രസിദ്ധ ഹൃദ്രോഗ വിദഗ്ധൻ ഡോ.വിനോ ഡാനിയേൽ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. റവ.ജെറീഷ് വർഗീസ്, റവ. റ്റിജി മാത്യു എന്നിവർ കോൺഫറൻസിന്റെ യുവജന സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും.

“Living by God’s Standard – A Life of Holiness'( 1 പത്രോസ് 1ൻറെ 15-16)” ദൈവിക വിശുദ്ധിയിൽ ജീവിക്കുക” എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

മഹത്തായ കുടുംബ – യുവ സംഗമത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും പ്രാർത്ഥനാപൂർവ്വം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി കോൺഫ്രൻസ് കമ്മിറ്റി PRO ജോർജ് മാത്യു ഹ്യൂസ്റ്റൺ അറിയിച്ചു.

For registration. https://dnaefyc.org

Print Friendly, PDF & Email

Leave a Comment

More News