സംഘ്പരിവാർ ഫാസിസത്തിനെതിരെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തി പ്രതിരോധം തീർക്കണം: ഷംസീർ ഇബ്രാഹീം

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഷംസീർ ഇബ്രാഹിം ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കൂട്ടിലങ്ങാടി: ”ജനാധിപത്യത്തെ കൊല്ലുന്ന സംഘ്പരിവാർ തേർവാഴ്ചക്കെതിരെ അണിനിരക്കുക.” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി കൂട്ടിലങ്ങാടി ടൗണിൽ ജനകീയ സംഗമം സംഘടിപ്പിച്ചു.

ജനകീയ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയെ വംശീയ രാഷ്ട്രമാക്കാൻ മുന്നോട്ട് പോകുന്ന സംഘ്പരിവാർ നിയന്ത്രിത കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടങ്ങൾ തീർക്കേണ്ടതുണ്ട്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി രാജ്യത്ത് ഏകാധിപത്യ ഭരണകൂടം എന്ന ഫാസിസ്റ്റുകളുടെ താല്പര്യമാണ് ഹിന്ദു രാഷ്ട്ര ക്യാമ്പയിനിലൂടെ ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇ.ഡി അടക്കമുള്ള കേന്ദ്രസർക്കാരിന്റെ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നടത്തുന്ന വംശീയ ഉന്മൂലന ശ്രമത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ – സാംസ്കാരിക കൂട്ടായ്മകൾ രൂപം കൊള്ളണമെന്നും ഷംസീർ ഇബ്രാഹീം ആവശ്യപ്പെട്ടു. പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെ പി ഫാറൂഖ് അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ,മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: കുഞ്ഞാലി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മൻസൂർ പള്ളിപ്പുറം, വിമന്‍ ജസ്റ്റിസ് മണ്ഡലം കൺവീനർ കദീജ കുളത്തൂർ, പാർട്ടി  കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് മുക്കിമുദ്ദീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പാർട്ടി മണ്ഡലം സെക്രട്ടറി സലാം സി എച്ച് സ്വാഗതവും, പാർട്ടി പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News