കിംഗ് ചാൾസിൻ്റെ കിരീടധാരണം ആഘോഷമാക്കുവാൻ ഇംഗ്ലണ്ടിലെ വിരാൾ മലയാളി കമ്മ്യൂണിറ്റി

കോറിനേഷൻ ബാങ്ക് അവധി ദിനമായ മെയ് 8, 3 മണിക്ക് വിറാൾ ചെയ്ഞ്ചിൽ ആണ്പരിപാടികൾ നടക്കുന്നത് .
വിഷു -റമ്ദാൻ- ഈസ്റ്റർ ആഘോഷവും ഇതോടൊപ്പം അന്നേദിവസം നടത്തപ്പെടുന്നു. മലയാളി നഴ്സിംഗ് സമൂഹത്തിൽ നിന്ന് തന്നെ ഉന്നത പദവിയിലെത്തിയ ലിനൂജി തോമസ് ആണ് പരിപാടിയിൽ വിശിഷ്ട അതിഥിയായി എത്തുന്നത്. വിരാൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന്‍റെ നഴ്സിംഗ് ഡയറക്ടർ ആയി ആണ് ലിനൂജി തോമസ് പ്രവർത്തിക്കുന്നത്. വിവിധ കലാപരിപാടികളും, നൃത്ത സന്ധ്യയും , കരിമരുന്ന് പ്രയോഗവും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് വിരാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ് , ജോയിൻ സെക്രട്ടറി സിബി സാം തോട്ടത്തിൽ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment