ഡോ.മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ചിക്കാഗോ മിഡ്‌വേ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ചിക്കാഗോ: മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്താ ഡോ.യുയാക്കിം മാർ കൂറിലോസിന് ഊഷ്മളമായ വരവേൽപ്പ് ചിക്കാഗോ സെന്റ്. തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. അജിത് കെ. തോമസിന്റെ നേതൃത്വത്തിൽ ചിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി.

ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന ഡോ. മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ ഹ്യുസ്റ്റൺ, ഓസ്റ്റിൻ, മക്കാലിൻ എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് ചിക്കാഗോയിൽ എത്തിച്ചേർന്നത്.

മെയ്‌ 7 ഞായറാഴ്ച ചിക്കാഗോ സെന്റ്. തോമസ് മാർത്തോമ്മാ ദേവാലയത്തിൽ രാവിലെ 9 മണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, ആദ്യ കുർബ്ബാന ശുശ്രുഷക്കും സഫ്രഗൻ മെത്രാപ്പോലീത്ത നേതൃത്വം നൽകും.

എക്യൂമെനിക്കൽ ക്രിസ്ത്യൻ കൗൺസിൽ ചിക്കാഗോ പ്രസിഡന്റും, ചിക്കാഗോ മാർത്തോമ്മാ ഇടവക വികാരിയും ആയ റവ. എബി എം. തോമസ് തരകന്റെ നേതൃത്വത്തിൽ മെയ്‌ 9 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന എക്യൂമെനിക്കൽ സമ്മേളനത്തിലും സഫ്രഗൻ മെത്രാപ്പൊലീത്താ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment

More News