ചലച്ചിത്ര രംഗത്തെ ലഹരി ഉപയോഗം; അടിയന്തിര നടപഠി വേണം: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം:ചലച്ചിത്ര രംഗത്തെ വ്യാപക ലഹരി ഉപയോഗത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി, കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.

കേരളീയ സമൂഹത്തില്‍, പ്രതേകിച്ച്‌ യുവതീ-യുവാക്കളില്‍ ലഹരി ഉപയോഗം അപകടകരമാംവിധം സ്വാധീനം ചെലുത്തിയിരിക്കുകയാണ്‌. ചലച്ചിത്ര കലാകാരന്മാരുടെ ലഹരി ഉപയോഗം, ലഹരിയെഗ്ലാമറൈസ്‌ ചെയ്യുന്നതിനും അതുവഴി യുവതയെ കൂടുതലായി ലഹരിയിലേയ്ക്ക്‌ ആകര്‍ഷിക്കുന്നതിനും ഇടയാക്കും.

ലഹരി ഉപയോഗിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താനും അക്കാര്യം അധികൃതരെ അറിയിക്കാനും
ചലച്ചിത്ര സംഘടനകള്‍ സ്വയം തയ്യാറാകണം. ലഹരിക്കെതിരേ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട്‌ വരണമെന്നും, അല്ലാത്ത
പക്ഷം ഈ സാമൂഹ്യ തിന്മയ്ക്ക്‌ സാംസ്ക്കാരിക കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും ആനന്ദകുമാര്‍ മുന്നറിയിപ്പ്‌ നല്‍കി.

 

Print Friendly, PDF & Email

Leave a Comment

More News