കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ശിലാസ്ഥാപനവും നിർമ്മാണോദ്‌ഘാടനവും മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു

80 കോടി നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി വഴി ഐ ടി / ഐ ടി അടിസ്ഥാന വ്യവസായങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യലക്ഷ്യം

പദ്ധതി ആരംഭിക്കുമ്പോള്‍ 5000 പേര്‍ക്ക് നേരിട്ടും 7500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കുട്ടത്തെ കിന്‍ഫ്ര ഫിലീം ആൻഡ് വീഡിയോ പാര്‍ക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.

ആറു നിലകളിലായി 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐ ടി / ഐ ടി അധിഷ്ഠിത വ്യവസായങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 80 കോടി രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2025 നവംബറില്‍ പൂര്‍ത്തിയാകും. ചുരുങ്ങിയത് 5000 ആളുകള്‍ക്ക് നേരിട്ടും, 7500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും.

തിരുവനന്തപുരം കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലീം ആൻഡ് വീഡിയോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കഴക്കൂട്ടം എംഎല്‍എ കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് സ്വാഗതം പറഞ്ഞു. ചീഫ് സെക്രട്ടറിയും കിന്‍ഫ്ര ചെയര്‍മാനുമായ ഡോ. വിപി ജോയ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.

കിന്‍ഫ്ര ഫിലീം ആൻഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്ജ് കുട്ടി അഗസ്റ്റി, വ്യവസായ വാണിജ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ സുധീര്‍, നഗരസഭ കൗണ്‍സിലര്‍ എം ബിനു, ഇ വൈ ജി ഡി എസ് ഡയറക്ടര്‍ (ഇന്ത്യ ഒപ്പറേഷന്‍സ്) റിച്ചാര്‍ഡ് ആന്റണി, ടാറ്റാ എൽക്‌സി സെന്റര്‍ ഹെഡ് വി ശ്രീകുമാര്‍ തുടങ്ങിയവർ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. കിന്‍ഫ്ര (പ്രോജക്ട്സ്) ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷണന്‍ നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News