ഷബാബ് അൽ അഹ്‍ലി ക്ലബ് യൂത്ത് ടീമിനെ അനുമോദിച്ച് യൂണിയന്‍ കോപ്

യൂണിയന്‍ കോപ് തലസ്ഥാനമായ ദുബായിലെ അൽ വര്‍ഖ സിറ്റി മാളിൽ വച്ചായിരുന്നു സ്വീകരണം.

ADNOC പ്രോ ലീഗ് 2022-23 സീസണിൽ വിജയം നേടിയത് ഷബാബ് അൽ അഹ്‍ലി ക്ലബ് യൂത്ത് ടീമിന്‍റെ ഡയറക്ടര്‍മാര്‍, കളിക്കാര്‍, ടെക്നിക്കൽ, അഡ്‍മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ എന്നിവരെ അനുമോദിച്ച് യൂണിയന്‍ കോപ്. എട്ടാം തവണയാണ് ടീമിന്‍റെ കിരീട നേട്ടം.

യൂണിയന്‍ കോപ് തലസ്ഥാനമായ ദുബായിലെ അൽ വര്‍ഖ സിറ്റി മാളിൽ വച്ചായിരുന്നു സ്വീകരണം. യൂണിയന്‍ കോപ് എം.ഡി അബ്‍ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ, ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടറായ ഡോ. സുഹൈൽ അൽ ബസ്തകി, അഡ്‍മിൻ അഫേഴ്സ് ഡയറക്ടര്‍ മുഹമ്മദ് ബെറെഗാദ് അൽ ഫലാസി എന്നിവര്‍ക്കൊപ്പം യൂണിയന്‍ കോപ് ജീവനക്കാരും അനുമോദന പരിപാടിയിൽ പങ്കെടുത്തു.

കായികമേഖലയിലെ പങ്കാളിത്തം യൂണിയന്‍ കോപ് തുടരുമെന്ന് എം.ഡി പറഞ്ഞു. ദുബായിലെ കായിക സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം തുടരും. അതുവഴി കായികമേഖലയിൽ യു.എ.ഇയുടെ സ്ഥാനം ഉയരട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

 

Print Friendly, PDF & Email

Related posts

Leave a Comment