കുടിവെള്ള വാഹന ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവര്‍ച്ച ചെയ്ത സഹോദരങ്ങളെ അറസ്റ്റു ചെയ്തു

ക​ള​മ​ശ്ശേ​രി: കു​ടി​വെ​ള്ളം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറെ ആ​ക്ര​മി​ച്ച് പഴ്സും മൊബൈല്‍ ഫോണും കവര്‍ന്ന സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു.

തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ മു​ട​ക്ക​ൽ വൈ​ശാ​ഖം വീ​ട്ടി​ൽ രാ​ഹു​ൽ (39), സ​ഹോ​ദ​ര​ൻ രാ​ജേ​ഷ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരടങ്ങുന്ന സംഘത്തിലുള്ളവരായിരുന്നു ഇവര്‍.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാണ് ​കി​ന്‍ഡ​ര്‍ ആ​ശു​പ​ത്രി​യു​ടെ മുന്‍പില്‍ വെച്ചായിരുന്നു പു​ത്ത​ന്‍കു​രി​ശ് സ്വ​ദേ​ശി​യാ​യ യോ​ഹ​ന്നാന് മ​ർ​ദ​ന​മേ​റ്റ​ത്. ഒ​രു​മാ​സം മു​മ്പ്​ യോ​ഹ​ന്നാ​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​​ ച​മ്പ​ക്ക​ര​യി​ലു​ള്ള വി​ന്‍സെ​ന്റ് എന്നയാളുടെ കു​ടി​വെ​ള്ള വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് പറയപ്പെടുന്നു.

കു​മ്പ​ള​ത്തെ ഒരു പ്ര​മു​ഖ ഹോ​ട്ട​ലി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ന്നു​പോ​കാ​ന്‍ കാ​ര​ണ​ക്കാ​ര​ന്‍ യോ​ഹ​ന്നാ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആക്രമണം. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് യോ​ഹ​ന്നാ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Print Friendly, PDF & Email

Leave a Comment

More News