ഖത്തറിൽ കാർ ഫ്ലൈ ഓവറില്‍ നിന്ന് താഴേക്ക് പതിച്ചു; മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണ മരണം

കൊല്ലം: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികളടക്കം അഞ്ച്‌ ഇന്ത്യക്കാര്‍ മരിച്ചു. മുന്ന്‌ വയസ്സുള്ള കൂട്ടി ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ശക്തികുളങ്ങര സ്വദേശി റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ്‌ (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ്‌ (34) എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌. തമിഴ്നാട്‌ സ്വദേശിയായ നാഗലക്ഷ്മിയും ഭര്‍ത്താവ്‌ പ്രവീണ്‍ കുമാറുമാണ്‌ അപകടത്തില്‍പ്പെട്ട മറ്റു രണ്ടു പേര്‍.

വടക്കന്‍ ഖത്തറിലെ അല്‍ഖോര്‍ നഗരത്തിലാണ്‌ അപകടമുണ്ടായത്‌. ആറ്‌ ഇന്ത്യക്കാരുമായി കാര്‍ അല്‍ഖോര്‍ റോഡിലൂടെ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഒരു ഫ്ളൈ ഓവറിന്‌ നടുവില്‍ വെച്ച്‌ കാര്‍ നിയന്ത്രണം വിട്ട മറിഞ്ഞ്‌ ഉയരത്തില്‍ നിന്ന്‌ താഴേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലേക്ക്‌ മാറ്റുന്നതിനിടെ അഞ്ചുപേരും പാതിവഴിയില്‍ മരിച്ചു.

 

Leave a Comment

More News