“സർ മുജെ ബച്ചാവോ”; ജാക്ക്‌പോട്ട് അടിച്ച കുടിയേറ്റ തൊഴിലാളി തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി

തിരുവനന്തപുരം: “സര്‍ ..മുജെ ബച്ചാവോ”…. ഒരു മറുനാടന്‍ തൊഴിലാളി കണ്ണീരോടെ സ്റ്റേഷനിലേക്ക്‌ ഓടിക്കയറിയപ്പോള്‍ തമ്പാനൂര്‍ സ്നേഷനിലെ പോലീന്‌ ഉദ്യോഗസ്ഥര്‍ അമ്പരന്നു. അയാള്‍ക്ക്‌ നേരെ ആരെങ്കിലും ആക്രമണമോ മോഷണശ്രമമോ നടത്തിയോ എന്ന് ഉദ്യോഗസ്ഥര്‍ സംശയിച്ചു. എന്നാല്‍, സത്യമറിഞ്ഞപ്പോഴോ…. എല്ലാവരുടേയും മുഖത്ത് പുഞ്ചിരി പരന്നു.

മറുനാടന്‍ തൊഴിലാളിയായ ബിര്‍ഷു റാബ (30) ബുധനാഴ്ച ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനമായ ഒരു കോടി രൂപ നേടിയതാണ് സ്റ്റേഷനിലേക്ക് ആ യുവാവിനെ എത്തിച്ചത്. ലോട്ടറി അടിച്ച വിവരം സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അറിഞ്ഞാല്‍ ആക്രമിക്കപ്പെടുമെന്ന് ആ യുവാവ് ഭയന്നു.

പോലീസ്‌ ഉദ്യോഗസ്ഥര്‍ യുവാവിനെ ആശ്വസിപ്പിക്കുകയും പണം ലഭിക്കുന്നതുവരെ എല്ലാ സംരക്ഷണവും നല്‍കുമെന്ന്‌
ഉറപ്പു നല്‍കുകയും ചെയ്യു. തിങ്കളാഴ്ച തമ്പാനുരിനടുത്തു നിന്നാണ് ബിര്‍ഷു അഞ്ച്‌ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ബുധനാഴ്ച
തിരിച്ചെത്തി ഫലം പരിശോധിക്കാന്‍ ടിക്കറ്റ്‌ ലോട്ടറി ഏജന്റിനെ ഏല്പിച്ചു. ബിര്‍ഷു ജാക്ക്പോട്ട്‌ അടിച്ചതിനെ കുറിച്ച്‌ അറിയിച്ചപ്പോള്‍ ബിര്‍ഷുവിന്റെ മുഖത്ത്‌ സന്തോഷത്തിനു പകരം ആശങ്കയായിരുന്നു.

അയാള്‍ നേരെ തമ്പാനൂര്‍ പോലീസ്‌ സ്നേഷനിലേക്ക്‌ ടിക്കറ്റുമായി ഓടി, സംരക്ഷണം ആവശ്യപ്പെട്ടു. പോലീസ്‌ ഓഫീസര്‍ ഫെഡറല്‍ ബാങ്ക് അധികൃതരെ വിളിച്ച്‌ ടിക്കറ്റ്‌ കൈമാറി. പണം തന്റെ അക്കൌണ്ടിലേക്ക്‌ മാറ്റുന്നത്‌ വരെ ബിര്‍ഷുവിന്‌ പോലീസില്‍ നിന്ന്‌ സംരക്ഷണം ലഭിക്കും.

എട്ട്‌ വര്‍ഷമായി തലസ്ഥാനത്ത്‌ തന്റെ കുടുംബത്തെ പോറ്റാന്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്തു വരികയായിരുന്നു ബിര്‍ഷു. പണം വിവേകത്തോടെ ഉപയോഗിക്കണമെന്ന്‌ പൊലീസ്‌ നിര്‍ദേശിച്ചു. പണം തന്റെ അക്കാണ്ടില്‍ എത്തിയതിന്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങാനാണ്‌ ബിര്‍ഷു പദ്ധതിയിടുന്നത്‌. അവിവാഹിതനാണ്‌ ബിര്‍ഷു.

Print Friendly, PDF & Email

Leave a Comment

More News