വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു

വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ച ബിഎസ്പി മുൻജില്ലാ പ്രസിഡണ്ട് വാസു ചേളാരിയെ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ഹാർമർപ്പിക്കുന്നു

BSP മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് വാസു ചേളാരി, INL നേതാവ് നാസർ ചേളാരി, BJP യുടെ ന്യൂനപക്ഷ മോർച്ചയിൽ നിന്ന് രാജിവെച്ച് അഹമ്മദ് പള്ളിയാളി, ഹമീദ് പറമ്പിൽ പീടിക എന്നിവർ വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, മണ്ഡലം പ്രസിഡണ്ട് കെ.ടി. അസീസ്, സലിം കളിയാട്ട മുക്ക്, മജിദ് പി സി എന്നിവർ പാർട്ടിലേക്ക് കടന്നു വരുന്നവരെ സ്വീകരിച്ചു.

Leave a Comment

More News