മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും ജില്ലയിൽ പതിനായിരങ്ങൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല; ആദ്യ ദിനം സ്ക്കൂളുകളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി

വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ

പാലക്കാട്: പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്ന ജൂൺ 5 ബുധനാഴ്ച്ച സ്ക്കൂളുകളിൽ ഫ്രറ്റേണിറ്റി വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യ അലോട്ട്മെന്റ് പൂർത്തിയായിട്ടും സമ്പൂർണ എ പ്ലസുള്ള കുട്ടികൾക്കടക്കം സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ഫ്രറ്റേണിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലതല ഉദ്ഘാടനം ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിൽ ജില്ലാ ജനറൽ സെക്രട്ടറി ആബിദ് വല്ലപ്പുഴ നിർവഹിച്ചു. പാലക്കാട് ജില്ലയിൽ 12,000 ത്തിലധികവും മലബാറിൽ മൊത്തം അരലക്ഷത്തിലധികവും കുട്ടികൾ എസ്.എസ്.എൽ.സിക്ക് ശേഷം സീറ്റ് കിട്ടാതെ പടിക്ക് പുറത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് നീതി പുലരും വരെ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി അമാന, ഷൊർണൂർ മണ്ഡലം പ്രസിഡന്റ് ഫയാസ്, സെക്രട്ടറി അമീന, ഇർഫാൻ, സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ആതിഫ്, സെക്രട്ടറി അൻസില, ജോ. സെക്രട്ടറി അൽമാസ് എന്നിവർ സംസാരിച്ചു.

ജില്ലയിലെ മറ്റ് സ്ക്കൂളുകളിലും പ്രതിഷേധം നടന്നു. മികച്ച മാർക്കുണ്ടായിട്ടും പ്രവേശനം ലഭിക്കാത്തതിനെതിരെ മാർക്ക് ലിസ്റ്റ് കത്തിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

Print Friendly, PDF & Email

Leave a Comment

More News