കരുണ’യുടെ ഇടപെടൽ അംഗനവാടി ടീച്ചറെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.

ചെങ്ങന്നൂർ: വാഹനാപകടത്തിൽ പരിക്കുപറ്റി ഇരുകാലുകളും ഒടിഞ്ഞ് കിടപ്പിലായ പാണ്ടനാട് നാലാം വാർഡിൽ തുണ്ടിയിൽ വീട്ടിൽ അംഗനവാടി ടീച്ചർ കൂടിയായ  കുശലകുമാരിയെ ‘കരുണ’യുടെ നേതൃത്വത്തിൽ പാണ്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. വീടിനു ചുറ്റും വെള്ളത്താൽ അകപ്പെട്ടുപോയ കുടുംബത്തിന്റെ അവസ്ഥ  പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനുവാണ് കരുണയെ അറിയിച്ചത്.

പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു,  വാർഡ് മെമ്പർ ശ്രീകല,ഒ ടി വിശ്വംഭരൻ ,കരുണ മേഖലാ സെക്രട്ടറി പി എസ് ബിനുമോൻ,ജോയിന്റ് സെക്രട്ടറി ബിൻസു ജോഷി, മേഖല കോർഡിനേറ്റർ സജി പാറപ്പുറം, മേഖല കമ്മിറ്റി അംഗങ്ങളായ ജിനു പുത്തെത്ത്, ഷാജി ജോർജ്‌, റിജു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News