ഇന്നത്തെ രാശിഫലം (2023 ജൂലൈ 8 ശനി)

ചിങ്ങം: നിങ്ങളുടെ മുൻകോപം നിയന്ത്രിക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ മാനസിക സംഘർഷാവസ്ഥ തുടരാൻ സാധ്യത.

കന്നി: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കണം. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവെച്ച് തീർപ്പാക്കുന്നതാണ് നല്ലത്. വൈകുന്നേരങ്ങളില്‍ ചില വിനോദകാര്യങ്ങള്‍ ആസ്വദിക്കാന്‍ സാധ്യതയുണ്ട്.

തുലാം: ദിനചര്യയിൽ നിന്നും മാറി ഇന്ന് ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്‌തേക്കാം.

വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്താന്‍ ശ്രമിക്കണം. അങ്ങനെ കണ്ടെത്തുന്ന സമയങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ സാധിച്ചേക്കാം. തൊഴിലിടത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും മേല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പ്രശംസ ലഭിക്കാന്‍ സാധ്യത.

ധനു: പല കാര്യങ്ങളും ചെയ്‌ത് തീര്‍ക്കാന്‍ അനുകൂലമായ ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. ചെയ്യുന്ന കാര്യങ്ങളില്‍ പ്രതീക്ഷിച്ചതിലേറെ ഫലം ലഭിച്ചേക്കാം. പ്രിയപ്പെട്ടവരുമായി ഇടപഴകാന്‍ നിങ്ങള്‍ സമയം കണ്ടെത്തും.

മകരം: പോസിറ്റീവ് ആയ മനോഭാവം, സ്ഥിരോത്സാഹം, അഭ്യുദയകാംക്ഷികൾ, സമയ ക്രമീകരണം – ഇങ്ങനെ ജീവിതത്തിന് ആവശ്യമായതെല്ലാം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾ അവർക്ക് എത്ര വലുതാണെന്ന് കാട്ടിത്തരും.

കുംഭം: ശരാശരിയൊരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. പല വിഷയങ്ങളിലും പ്രതികൂല ചിന്തകളുണ്ടാകും. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം. ആര്‍ഭാടങ്ങള്‍ക്ക് വേണ്ടി ഇന്ന് പണം ചെലവാക്കുന്നത് പരമാവധി ഒഴിവാക്കണം. വിദ്യാര്‍ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.

മീനം: കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് ആലോചിക്കാന്‍ സാധ്യതയുണ്ട്.

മേടം: സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. സാമൂഹികമായി, നിങ്ങൾ അന്തസും പ്രശസ്‌തിയും ഉയർത്തും. വ്യാപാരമേഖലയിലും തൊഴിലിടങ്ങളിലും നേട്ടമുണ്ടാകും.

ഇടവം: മറ്റുള്ളവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരാന്‍ കഴിഞ്ഞെന്നുവരില്ല. എന്ത് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും തുടക്കത്തില്‍ ചില തടസങ്ങള്‍ നേരിട്ടേക്കാം. എങ്കിലും അവയെല്ലാം വിജയകരമായി തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും.

മിഥുനം: കൂടുതല്‍ ഇഷ്‌ടപ്പെടുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം കണ്ടെത്തുക. ബിസിനസ് ഇടപാടുകള്‍ ആരംഭിക്കുന്നതിനും തുടരുന്നതിനും ഉചിതമായ ദിവസം. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ ശ്രമിക്കുക.

കര്‍ക്കടകം: അസാധാരാണമായ പല സംഭവങ്ങളും ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യത. വൈകുന്നേരങ്ങളില്‍ സ്വന്തം സന്തോഷത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ശ്രമിക്കുക. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് അതിന്‍റെ ഗുണവും ദോഷവും എന്തായിരിക്കുമെന്ന് അറിയാന്‍ ശ്രമിക്കണം.

Leave a Comment

More News