തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

തിരുവനന്തപുരം: മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. കുടുംബം ക്ഷേത്രദർശനത്തിന് പോയ സമയത്താണ് നൂറു പവനോളം വരുന്ന ആഭരങ്ങള്‍ മോഷ്ടിച്ചത്. വിദേശത്തായിരുന്ന രാമകൃഷ്ണൻ മകന്റെ ഉപനയന ചടങ്ങുകൾക്ക് നാട്ടിലെത്തിയതാണ്.

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ചടങ്ങിനായി വീട്ടിലെത്തിച്ചിരുന്നു. ഉപനയന ചടങ്ങുകൾക്ക് ശേഷം രാമകൃഷ്ണനും കുടുംബവും തൃച്ചന്തൂർ ക്ഷേത്രദർശനത്തിന് പോയി. തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ടാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

രണ്ടാം നിലയുടെ പുറത്തേക്കുള്ള വാതിൽ തുറന്ന നിലയിലായിരുന്നു. വാതിൽ കുത്തി തുറക്കുകയോ ജനൽ അഴികൾ മുറിച്ചുമാറ്റുകയോ ചെയ്‌തിട്ടില്ല. സ്വർണം സൂക്ഷിച്ചിരുന്ന റൂമിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്‍റ് വിദഗ്‌ധരും പരിശോധന ആരംഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News