കൊച്ചി ലുലു മാളിൽ നിഭവിൻ്റെ ഹോംലിഫ്റ്റ് എക്സ്പീരിയൻസ് സെൻ്റർ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോംലിഫ്റ്റ് ബ്രാൻഡായ നിഭവ് ഹോംലിഫ്റ്റ്സ് (NIBAV) കൊച്ചി ലുലു മാളിൽ എക്സ്പീരിയൻസ് സെൻ്റർ തുറന്നു.

ഹോം എലിവേറ്റർ ഇൻസ്റ്റലെഷൻ എന്ന സങ്കൽപ്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നിഭവ് കൊച്ചിയിൽ എത്തിയിരിക്കുന്നത്.
നിലവിലുള്ള നിലയിൽ തന്നെ ഹോം എലിവേറ്റർ സ്ഥാപിക്കുന്നത് ഏറെ എളുപ്പമാണെന്നു നേരിട്ട് കാണാനുള്ള അവസരമാണ് ലുലു മാളിലെ എക്‌സ്പീരിയൻസ് സെൻ്റർ നൽകുന്നത്.

തികച്ചും ആധുനികമായ 260 കിലോ കപ്പാസിറ്റി ഉള്ള ലിഫ്റ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിനായി ഒരു പിറ്റ് എടുക്കേണ്ട എന്നതും, നിലവിൽ ഉള്ളതും പുതിയതുമായ വീടുകളുടെ രൂപഘടനയിൽ ഒരു മാറ്റവും വരുത്താതെ തന്നെ ഘടിപ്പിക്കാൻ കഴിയുമെന്നതുമാണ്.ഈ പുതിയരീതി മൂലം വേഗത്തിൽ ഇൻസ്റ്റലേഷൻ സാധ്യമാവുകയും മൊത്തം പദ്ധതിചിലവ് വളരെ കുറയുകയും ചെയ്യുന്നു.

360-ഡിഗ്രിയിൽ പനോരമിക് വ്യൂ നൽകുന്ന പോളികാർബണേറ്റ് ഗ്ലാസ് കൊണ്ടാണ് ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്. ഇത് മികച്ച ഈടും,ദൃഢതയും, സുരക്ഷയും ഉറപ്പ് നൽകുന്നു. കൂടാതെ ഇടുങ്ങിയ സ്ഥലങ്ങൾ ഉണ്ടാക്കുന്ന ഭീതി ഒഴിവാക്കുകയും , അമൂല്യമായ അനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യും.

കാര്യക്ഷമതയും, വഴക്കവും ഉണ്ടാകും വിധത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന, സ്വാശ്രയ ലൈറ്റ്‌വെയ്റ്റ് ഹൈബ്രിഡ് ഷാഫ്റ്റ് ,മികച്ച സ്ഥിരതയും ഘടനാപരമായ സമഗ്രതയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്വതന്ത്രമായ ഡിസൈനും സ്ഥലത്തിൻ്റെ മിനിമം ഉപയോഗവും ഇതുറപ്പു വരുത്തുന്നു. ഈ എലിവേറ്ററുകൾ സിംഗിൾഫേസ് പവറിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതും, ഊർജ്ജ കാര്യക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. അതുകൊണ്ട് തന്നെ വൈദ്യുതിഉപഭോഗം കുറയ്ക്കുക മാത്രമല്ല, ഉപയോഗച്ചെലവ് കുറയ്ക്കുകയും അതുവഴി വീട്ടുടമകൾക്ക് ദീർഘകാലഫലങ്ങളും പ്രദാനം ചെയ്യുന്നു.
അത്യാധുനിക എമർജൻസി ബ്രേക്കിംഗ് സിസ്റ്റങ്ങളും സെൻസർ അധിഷ്ഠിത ഡോർ ഓപ്പറേഷനുകളും മുതൽ സുരക്ഷിത ലോക്കിംഗ് മെക്കാനിസങ്ങളും സുഗമമായ റൈഡിങ് നിലവാരവും അടക്കം നിഭവിൻ്റെ എല്ലാ ഹോംലിഫ്റ്റുകളും സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന തരത്തിൽ സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഏറ്റവും സുരക്ഷിതമായ ഹോംലിഫ്റ്റുകൾ അവതരിപ്പിക്കുക വഴി, വീട്ടുടമകൾക്ക് അവരുടെ ഭവനങ്ങളിൽ ഹോം ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിൻ്റെ പ്രധാന്യവും ഗുണങ്ങളും മനസ്സിലാക്കി കൊടുക്കുകയാണ് കമ്പനി ലക്ഷ്യം.

Print Friendly, PDF & Email

Leave a Comment

More News