പാലക്കാട് പ്രവാസി കൂട്ടായ്മ യുഎഇ ജില്ലയിലെ എസ്എസ്എൽസി പരീക്ഷ വിജയിച്ച കുട്ടികളെ ആദരിച്ചു

അബുദാബി: പാലക്കാട് പ്രവാസി കൂട്ടായ്മ യുഎഇ ജില്ലയിലെ എസ്എസ്എൽസി പരീക്ഷ വിജയിച്ച കുട്ടികൾക്ക് ഉള്ള സ്നേഹ ആദരവ് അബൂദബിയിൽ വെച്ച് നൽകി. പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് ആണ് നാട്ടിലും യുഎഇ യിലുമായി 22 കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചത്. ഭാരവാഹികളായ സീമ കൃഷ്ണൻ പാലക്കാട്, എംഡി ജംഷി മണ്ണാർക്കാട്, റഹീസ് പട്ടാമ്പി,റസിയ ഒറ്റപ്പാലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .കൂട്ടായ്‌മ അംഗങ്ങളും കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. തുടർന്നും വിദ്യാഭ്യാസ കലാ സാംസ്കാരിക രംഗത്തും കൂട്ടായ്മയുടെ പ്രവാസി ക്ഷേമ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടാതെ പ്രവാസികളെ കൂടുതൽ ബാധിക്കുന്ന സീസൺ വിമാന ടിക്കറ്റ് ഉയർത്തുന്ന നടപടിക്ക് എതിരെ പ്രാവസികൾക്ക് ഇടയിൽ ബഹിഷ്കരണ കമ്പയിൽ ഉൾപെടെ ഉള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Comment

More News