വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക: വെൽഫെയർ പാർട്ടി

മങ്കട : പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വലിയതോതിലുള്ള വിലക്കയറ്റം സർക്കാർ ഇടപെട്ട് നിയന്തിക്കണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെപി ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തെ കണ്ടില്ലെന്ന് നടിക്കാൻ എങ്ങനെയാണ് സർക്കാരിനാവുന്നതെന്നും ജനജീവിതത്തെ വലിയതോതിൽ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ മൗനത്തിലാവുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നികുതി ഭീകരത അടിച്ചേൽപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുമ്പോൾ നിഷ്ക്രിയരാണ്. അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു.

ജനറൽ സെക്രട്ടറി സി.എച്ച്. സലാം സ്വാഗതവും, ട്രഷറർ അഷ്റഫ് കുറുവ നന്ദിയും പറഞ്ഞു. ഡാനിഷ് മങ്കട, ജസീല കെപി,നസീമ സിഎച്,മുഖീമുദ്ദീൻ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News