അഞ്ചാം ക്ലാസുകാരന് മയക്കുമരുന്ന് നല്‍കി വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം; അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് മയക്കുമരുന്ന് നല്‍കിയ അതളൂര്‍ സ്വദേശി സ്വാമിയെന്നു അറിയപ്പെടുന്ന സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റു ചെയ്തു. ജ്യൂസിൽ മയക്കുമരുന്ന് കലക്കിയാണ് ഇയാള്‍ കുട്ടിക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇതിനായി വീട്ടിൽ നിന്ന് പണം മോഷ്ടിക്കാനും ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടെന്നും പോലീസ് പറയുന്നു.

അഞ്ചാം ക്ലാസുകാരനായ കുട്ടി നിരന്തരമായി സ്‌കൂളിൽ പോകുന്നില്ലെന്നും ഇടയ്ക്കിടെ വീട്ടിൽ നിന്നും കാണാതാകുന്നു എന്നും കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂൾ കൗൺസിലറെ അറിയിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ബന്ധം തെളിഞ്ഞത്.

തുടർന്ന് കുട്ടിക്ക് ചികിത്സ ആവശ്യമാണ് മനസിലായതിനെ തുടർന്ന് ഇതിനാവശ്യമായ നടപടികളും സ്വീകരിച്ചു. തുടർന്നാണ് പോലീസ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അയാൾക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Print Friendly, PDF & Email

Leave a Comment

More News