അഞ്ജുവിന് പാക്കിസ്താനില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന വീട് സമ്മാനമായി ലഭിച്ചു

ഇസ്ലാമാബാദ്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി ഇന്ത്യയിൽ നിന്ന് പാക്കിസ്താനിലേക്ക് പോയ അഞ്ജു, അവിടെ തന്റെ സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിച്ചത് ഏറെ വിവാദവും ചര്‍ച്ചാവിഷയവുമായിരിക്കേ, പാക്കിസ്ഥാനിലെ ഒരു പ്രമുഖ വ്യവസായി പത്താം നിലയിൽ ഒരു ഫ്ലാറ്റ് അഞ്ജുവിന് സമ്മാനമായി നല്‍കിയതായി റിപ്പോര്‍ട്ട്. വിപണിയിൽ ഈ ഫ്‌ളാറ്റിന് 40 ലക്ഷം രൂപയിലധികം വില വരുമെന്നാണ് സൂചന. ഇത്തരമൊരു സാഹചര്യത്തിലാണ് അഞ്ജുവിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിൽ ആശങ്ക ഉയരുന്നത്.

30 ദിവസത്തെ സന്ദര്‍ശക വിസയില്‍ പാക്കിസ്താനിലെത്തിയ അഞ്ജു താന്‍ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇനി ഇന്ത്യയിൽ തനിക്കൊന്നും ബാക്കിയില്ല എന്നും, ഇന്ത്യയിൽ തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു.

ഇന്ത്യയിൽ തനിക്കെതിരെ പലവിധ സംഭവങ്ങളും നടക്കുന്നുണ്ടെന്ന് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജു ആരോപിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഞാൻ ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ എന്റെ സുരക്ഷ ആരാണ് ഉറപ്പ് നൽകുന്നത്? ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ ബന്ധുക്കള്‍ തന്നെ സ്വീകരിക്കുകയോ മക്കൾ സ്വീകരിക്കുകയോ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിരുന്നു.

താൻ പാക്കിസ്ഥാനിൽ പൂർണ സുരക്ഷിതയാണെന്നും അഞ്ജു അവകാശപ്പെട്ടു. ഈ ദിവസങ്ങളില്‍ അഞ്ജു നസ്‌റുല്ലയ്‌ക്കൊപ്പം പാക്കിസ്താനില്‍ പര്യടനം നടത്തുകയാണ്. ഫേസ്ബുക്ക് കാമുകൻ നസ്‌റുല്ലയ്‌ക്കൊപ്പമുള്ള നിക്കാഹ് നടന്നെന്ന അവകാശവാദം അഞ്ജു തള്ളി. ഞാൻ ഒരു മതവും മാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നിരുന്നാലും, അഞ്ജു പലതവണ നുണ പറഞ്ഞതിനാൽ ആരും അവരെ വിശ്വസിക്കുന്നില്ല.

Print Friendly, PDF & Email

Leave a Comment

More News