തലവടി ആനപ്രമ്പാൽ ജലോത്സവം സെപ്റ്റംബർ 3ന്; സ്വാഗത സംഘ രൂപീകരണയോഗം നടന്നു

എടത്വ: ഈ വർഷത്തെ ആനപ്രമ്പാൽ ജലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സ്വാഗത സംഘ രൂപീകരണ യോഗം ആനപ്രമ്പാൽ ഗവ. എൽ.പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ യോഗം ഉദ്ഘാടനം ചെയ്തു. കുട്ടനാട് സാംസ്‌കാരിക സമിതി വൈസ് ചെയർമാൻ ബിജു പറമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക്ക് രാജു മുഖ്യപ്രഭാഷണം നടത്തി.

തലവടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുജി സന്തോഷ് , ജോജി ജെ. വൈലപള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, കുട്ടനാട് സാംസ്കാരിക വേദി പ്രസിഡൻറ് പീയൂഷ് പി. പ്രസന്നൻ, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, ജലോത്സവ സമിതി കൺവീനർ സുനിൽ മൂലയിൽ, കെ.വി മോഹനൻ, ഷാജി കറുകത്ര, വി. അരുൺ കുമാർ, മനോജ് തുണ്ടിയിൽ, സി.കെ പ്രസന്നൻ, മനോഹരൻ വെറ്റിലക്കണ്ടം, സൗഹൃദ വേദി ചെയർമാൻ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

ഈ വർഷത്തെ ആനപ്രമ്പാൽ ജലോത്സവം സെപ്റ്റംബർ 3 ഉച്ചയ്ക്ക് 2.30ന് നടത്തുവാന്‍ തീരുമാനിച്ചു. സുഗമമായ നടത്തിപ്പിന് വേണ്ടി 51അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News