പോർട്ടേജ് പാർക്കിൽ 8 വയസ്സുള്ള പെൺകുട്ടി തലയ്ക്ക് വെടിയേറ്റ് മരിച്ചു

ഷിക്കാഗോ: ശനിയാഴ്ച രാത്രി പോർട്ടേജ് പാർക്ക് പരിസരത്ത് 8 വയസ്സുള്ള പെൺകുട്ടി വെടിയേറ്റ് മരിച്ചു. രാത്രി 10 മണിക്ക് മുമ്പായിരുന്നു വെടിവെപ്പ്. നോർത്ത് ലോംഗ് അവന്യൂവിലെ 3500 ബ്ലോക്കിൽ.വീടിന് പുറത്തുള്ള നടപ്പാതയിൽവെച്ച് പോലീസിന് അറിയാവുന്ന ഒരാൾ തോക്കുമായി സമീപിച്ച് സരബി മദീന എന്ന പെൺ കുട്ടിയുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ സ്ട്രോജർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പെൺകുട്ടിയെ ലക്ഷ്യം വച്ചതാകാമെന്നാണ് പോലീസ് റിപ്പോർട്ട്.

നിരവധി അയൽക്കാർ വെടിയൊച്ച കേട്ടു. തോക്കുധാരിയെ കണ്ടപ്പോൾ അവളുടെ അച്ഛൻ തടയാൻ ശ്രമിച്ചു. സ്വന്തം തോക്കിൽ നിന്നുള്ള വെടിയുണ്ടയേറ്റു തോക്കുധാരിയുടെ മുഖത്ത് പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞു, ഇത് സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

മുഖത്ത് വെടിയേറ്റ പ്രതിയെ നിരായുധനാക്കാൻ സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ശ്രമിച്ചു.കസ്റ്റഡിയിൽ എടുക്കുന്നതിനു മുമ്പ് പ്രതിയെ ഗുരുതരാവസ്ഥയിൽ ഇല്ലിനോയിസ് മസോണിക് ലേക്ക് കൊണ്ടുപോയി.പ്രതിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം അജ്ഞാതമാണ്.തങ്ങൾക്ക് പരസ്പരം അറിയാമായിരുന്നിരിക്കാമെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നുണ്ടെങ്കിലും പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബീബി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മദീന നാലാം ക്ലാസിൽ സ്കൂൾ തുടങ്ങാൻ ത്തിരിക്കുകയായിരുന്നു.”അവൾക്ക് ഒരുപാട് ജീവിതമുണ്ടായിരുന്നു. അവൾക്ക് മനോഹരമായ ഒരു വ്യക്തിത്വമുണ്ടായിരുന്നു,”വളരെ സങ്കടമുണ്ട്. എട്ട് വയസ്സ്, പുറത്ത് കളിച്ചു നടക്കേണ്ട പ്രായം കുടുംബ സുഹൃത്തായ മേഗൻ കെല്ലി പറഞ്ഞു

സംശയിക്കുന്നയാൾ കസ്റ്റഡിയിലാണെന്നും കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും സിപിഡി ഞായറാഴ്ച പറഞ്ഞു. ഏരിയയിൽ നിന്നുള്ള അഞ്ച് ഡിറ്റക്ടീവുകൾ കേസ് അന്വേഷിക്കുന്നു..

Print Friendly, PDF & Email

Leave a Comment