ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 8, ചൊവ്വ)

ചിങ്ങം : നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യ പൂർണവും സൗഭാഗ്യ പൂർണവുമായ ദിവസം ആയിരിക്കും. എന്നാൽ ഇന്ന് ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം ജന്മനക്ഷത്രഫലങ്ങളിൽ അധിഷ്ഠിതമാണെന്ന് വിശ്വസിക്കുക.

കന്നി : ഈ രാശിക്കാരായ നിങ്ങള്‍ ചെയ്‌ത പല കാര്യങ്ങൾക്കും ഇന്ന് പ്രതിഫലം ലഭിക്കും. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച എല്ലാ ഭാരവും പൂർണമായി വഹിക്കാൻ സാധിക്കുന്നില്ല. എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കണം.

തുലാം : ഈ രാശിക്കാരായ നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങളിൻമേൽ കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാന്‍ തയ്യാറാവും. ബാഹ്യരൂപവും വ്യക്തിത്വവും വർധിപ്പിക്കാനും ശ്രമിക്കും.

വൃശ്ചികം : ഇന്ന് ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യം നിങ്ങളുടെ അസ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നഷ്‌ടപ്പെടും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട്‌ പോകാൻ കഴിയുകയും ചെയ്യും.

ധനു : ഈ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിന്‍റേയുമാണ്. പുനഃപരിശോധന ആവശ്യപ്പെട്ട ഒരു ജോലി നിങ്ങളിന്ന് വിജയകരമായി പൂർത്തിയാക്കും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾകൊണ്ട്‌ അവസാനിക്കാത്ത ചില വിവാദങ്ങൾക്ക്‌ പരിസമാപ്‌തി വരുത്താൻ സാധിക്കും.

മകരം : ഈ ദിവസം ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും ഉത്സാഹത്തോടെ തുടരാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്‌മ ബുദ്ധിമുട്ടിച്ചേക്കാം. സാമ്പത്തിക നഷ്‌ടമുണ്ടാകാം. പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങള്‍ക്കും സാധ്യതയുണ്ട്.

കുംഭം : കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. സന്തോഷവും, എളിമയും ഉണ്ടാവുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. ഇന്നത്തെ ഈ ഊർജം യാത്രാ പദ്ധതികളോ ഒരു ചെറിയ കുടുംബ യാത്രയോ നടത്തുന്നതിന് പ്രേരിപ്പിക്കും.

മീനം : ഇന്ന് ഒരുപാട് പണം ചെലവിടുന്നത് ഒഴിവാക്കാൻ നിങ്ങളോട് ഉപദേശിക്കുന്നു. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി സംസാരത്തിലും ആവേശത്തിലും ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകളെ അനുവദിക്കരുത്.

മേടം : ഇന്ന് നിങ്ങൾ ഓർമ്മകളുടെ ഇടവഴികളിലൂടെ സഞ്ചരിക്കുന്നതായിരിക്കും. ജോലികളിൽ ഇന്ന് പ്രസന്നത പ്രതിഫലിക്കും. ചെലവുകള്‍ നിയന്ത്രിച്ച്‌ ഭാവിയിലേക്ക്‌ സമ്പാദ്യം കരുതേണ്ടതാണ്.

ഇടവം : ഇന്നത്തെ ദിവസം വിധിക്ക് വിട്ടുകൊടുക്കാൻ നിർബന്ധിതൻ ആയിത്തീരും. തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ്‌ എല്ലാ ദിവസവും പോലെ കടന്നുപോകും.

മിഥുനം : ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂർണത ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നു, ഇല്ലേ? ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ഈ കാഴ്‌ചപ്പാട് ബാധിക്കും. ശരിയായ രീതിയില്‍ മുന്നോട്ടുപോകാൻ, നിങ്ങളുടെ ശ്രദ്ധ പരിശ്രമങ്ങളിൽ കേന്ദ്രീകൃതമാണെന്ന കാര്യം ഉറപ്പുവരുത്തുക.

കര്‍ക്കടകം : ഈ രാശിക്കാര്‍ക്ക് ഇന്ന് വളരെ സങ്കീർണമായ ദിവസമായിരിക്കും.മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. അമിത വൈകാരികതയോ അശക്തിയോ ഇല്ലെന്ന കാര്യം മനസിലാക്കണം. ഇല്ലെങ്കില്‍ പ്രശ്‌നങ്ങൾക്ക് മുൻപിൽ തളർന്ന് പോയേക്കും. ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ ശ്രദ്ധ ചെലുത്തണം.

Print Friendly, PDF & Email

Leave a Comment

More News