ആലപ്പുഴ മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉമാദേവി അന്തർജനം (93) അന്തരിച്ചു.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന ‘വലിയ അമ്മ’ ഉമാദേവി അന്തർജനം (93) ബുധനാഴ്ച അന്തരിച്ചു. ആചാരാനുഷ്ഠാനങ്ങൾ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യത്തെ അപൂർവ ക്ഷേത്രമാണ് മണ്ണാറശാല.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അവർ മരിച്ചത്. മുൻഗാമിയായിരുന്ന സാവിത്രി അന്തർജനത്തിന്റെ വിയോഗത്തെത്തുടർന്ന് 1993-ൽ വലിയ അമ്മയായി സമർപ്പിക്കപ്പെട്ടു. മുഖ്യപുരോഹിതയാകുമ്പോൾ അവർക്ക് 64 വയസ്സായിരുന്നു പ്രായം. ആചാരമനുസരിച്ച്, പരമോന്നത സ്ഥാനം വഹിക്കുന്ന സ്ത്രീ ബ്രഹ്മചാരിണിയായി ജീവിക്കണം.

1105 കുംഭത്തിലെ മൂലം നാളിൽ മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രമഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മണിദേവി അന്തർജ്ജനത്തിന്റെയും മകളായായിരുന്നു വലിയമ്മ ഉമാദേവി ജനിച്ചത്. 1949 ൽ മണ്ണാറശ്ശാല ഇല്ലത്തെ എം.ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി മണ്ണാറശ്ശാല കുടുംബത്തിലെ അംഗമായത്. വലിയ സാവിത്രി അന്തർജ്ജനത്തിന്റെ വിയോഗ ശേഷം 1993 ഒക്ടോബറിൽ ആയിരുന്നു ഉമാദേവി അന്തർജ്ജനമായി ചുമതലയേറ്റത്. പിന്നീട് 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ പൂജ ആരംഭിച്ചത്.

ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെയായിരുന്നു വലിയമ്മ ഉമാദേവി സാവിത്രി അന്തർജ്ജനത്തിന്റെ സഹായി ആയത്. പിന്നീട് അന്തർജ്ജനം ആയി എങ്കിലും ഒരു വർഷത്തിലേറെ ക്ഷേത്രത്തിൽ പൂജകൾ നടത്തിയിരുന്നില്ല.

സർപ്പദൈവത്തെ പ്രാർത്ഥിക്കാൻ മണ്ണാറശാലയിലെത്തുന്ന ഭക്തർ ഇല്ലത്ത് ദർശനം നടത്തി വലിയ അമ്മയെയും സന്ദർശിക്കാറുണ്ട്.

Print Friendly, PDF & Email

Leave a Comment

More News