യൂട്യൂബർ അജു അലക്സിനെതിരെ പരാതിയുമായി നടൻ ബാല

നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസ് നടപടി. സോഷ്യൽ മീഡിയയിലൂടെ നടനെ യൂട്യൂബർ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂട്യൂബർ തന്നിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായും ബാല പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

അജു അലക്സിനെതിരെ ബാല നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ബാല തന്റെ വീട് ആക്രമിച്ചെന്ന മൊഴി മാറ്റിയില്ലെങ്കിൽ യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനകം തന്നോട് മാപ്പ് പറയണമെന്നും ബാല അജു അലക്‌സിനോട് ആവശ്യപ്പെട്ടു.

ബാല തന്റെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് അജു അലക്സ് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടന്റെ വസതിയിലെത്തി പൊലീസ് സംഭവത്തിൽ മൊഴിയെടുത്തിരുന്നു. ബാല ഫ്‌ളാറ്റിൽ കയറി അജു അലക്‌സിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. അലക്‌സിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദറാണ് പരാതി നൽകിയത്. യൂട്യൂബർ അജു അലക്സുമായി നടന് ശത്രുതയുണ്ടെന്ന് അദ്ദേഹം എഫ്‌ഐആറിൽ പരാമർശിച്ചത് നടനെക്കുറിച്ച് അലക്സ് ചെയ്ത യൂട്യൂബ് വീഡിയോയുടെ പേരിലാണ്.

Print Friendly, PDF & Email

Leave a Comment

More News