പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അനുശോചനം രേഖപ്പെടുത്തി

ന്യൂജേഴ്സി: മലയാള സിനിമയുടെ അഭ്രപാളികളിൽ ചിരിയുടെ പുത്തൻ മാനങ്ങൾ സമ്മാനിച്ച് , ഹിറ്റ് സിനിമകളുടെ തോഴനായി, സംവിധാന കലയുടെ വേറിട്ട മാസ്മരിക ചേരുവകൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാക്കിയ പ്രിയ സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അനുശോചനം രേഖപ്പെടുത്തി

സിദ്ദിഖിന്റെ അകാല വിടവാങ്ങലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി ജേക്കബ് കുടശനാട് (ചെയര്‍മാന്‍), ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോണ്‍ (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറര്‍), ബൈജുലാൽ ഗോപിനാഥൻ (വിപി , അഡ്മിൻ), സന്തോഷ് എബ്രഹാം (മീഡിയ ചെയർ ) എന്നിവരോടൊപ്പം ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയന്‍) ഡോ തങ്കം അരവിന്ദും അനുശോചനം രേഖപ്പെടുത്തി

വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച പല പരിപാടികളിലും സിദ്ദിഖ് നിറസാന്നിധ്യമായിരുന്നു

പകരം വെക്കാനില്ലാത്ത ഹിറ്റ് ഡയറക്ടർ പദവി അലങ്കരിക്കുമ്പോഴും മാനവികതയുടെയും , മാനുഷിക നന്മയുടെയും നിറകുടമായി നിലകൊണ്ട അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു മലയാളത്തിന്റെ പ്രിയസംവിധായകൻ സിദ്ദിഖ് എന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.

 

Leave a Comment

More News