സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു

മാധ്യമം സീനിയർ സബ് എഡിറ്റർ ഷെബീൻ മഹ്ബൂബ് സംസാരിക്കുന്നു

മക്കരപ്പറമ്പ: സ്വാതന്ത്ര്യ ദിനത്തോടനുബണ്ഡിച്ച് ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. ‘സ്വാതന്ത്ര്യവും സമകാലിക ഇന്ത്യാനവസ്ഥകളും’ വിഷയത്തിൽ മാധ്യമം സീനിയർ സബ് എഡിറ്റർ ഷെബീൻ മഹ്ബൂബ് പ്രഭാഷണം നിർവഹിച്ചു.

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ.അബ്ദുൽ ഗഫൂർ സ്വാഗതവും സി.എച്ച് ഇഹ്സാൻ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News