വിദേശകാര്യ മന്ത്രി ജയശങ്കർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എംപിയായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ജയശങ്കറിനെ കൂടാതെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് രാജ്യസഭാ എംപിമാർ തിങ്കളാഴ്ച രാവിലെ പാർലമെന്റ് ഹൗസിലെ രാജ്യസഭാ ചേംബറിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുടെ നാഗേന്ദ്ര റേ, കേസരിദേവ് സിംഗ്, ബാബുഭായ് ജസംഗ്ഭായ് ദേശായി, എസ് ജയശങ്കർ, ടി.എം.സി.യുടെ ദോല സെൻ, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്, സമീറുൾ ഇസ്ലാം, ഡെറക് ഒബ്രിയാൻ എന്നിവരാണ് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജയശങ്കര്‍ എക്‌സിൽ (മുന്‍ ട്വിറ്റര്‍) ഒരു പോസ്റ്റ് ഇട്ടു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു. രാജ്യത്തെ ജനങ്ങളെ സേവിക്കാൻ എനിക്ക് ഈ അവസരം നൽകിയതിന് ഗുജറാത്തിലെ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും നന്ദി.

Print Friendly, PDF & Email

Leave a Comment

More News