ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഉത്തരവാദികളായ ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റു ചെയ്യാന്‍ പോലീസിന് നിയമോപദേശം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തില്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ പോലീസിന്‌ നിയമോപദേശം ലഭിച്ചു. Medical negligence act  പ്രകാരം കേസില്‍ കുറ്റാരോപിതരായ ഡോക്ടര്‍മാരെയും നഴ്നുമാരെയും അറസ്റ്റ്‌ ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടിയുമായി പൊലീസിന്‌ മുന്നോട്ടു പോകാമെന്നാണ് നിയമോപദേശം ലഭിച്ചത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ട്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാം.

2017ല്‍ പന്തീരാങ്കാവ്‌ സ്വദേശിനിയായ കെകെ ഹര്‍ഷിന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ കത്രിക മറന്നു വെച്ചതിനെത്തുടര്‍ന്ന്‌ അഞ്ച്‌ വര്‍ഷത്തോളം വേദനയോടെയാണ്‌ ജീവിച്ചത്‌. യുവതിയുടെ മുന്നാമത്തെ സിസേറിയനിടെയാണ്‌ സംഭവം. ശന്ത്രര്രിയയ്ക്ക്‌ ശേഷം കഠിനമായ വയറു വേദനയിലായിരുന്നു. തുന്നിക്കെട്ടിയ വേദനയാണ്‌ കാരണമെന്ന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന്‌ 2022 സെപ്തംബറില്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അടിവയറ്റില്‍ ലോഹവസ്തു ഉണ്ടെന്ന്‌ കണ്ടെത്തിയത്.

ഹര്‍ഷിനയുടെ മൂന്നാമത്തെ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ രണ്ട്‌ ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും മാത്രമാണ്‌ കേസില്‍ കുറ്റവാളികളായത്. നിലവില്‍ ആരോപണവിധേയരായ ആശുപത്രി സുപ്രണ്ടിനെയും മറ്റുള്ളവരെയും കേസില്‍ നിന്ന്‌ ഒഴിവാക്കും. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന്‌ കോഴിക്കോട്‌ സിറ്റി പോലീസും തീരുമാനിച്ചിരുന്നു. ഹര്‍ഷിനയും നീതി തേടി സെക്രട്ടേറിയറ്റിന്‌ മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

അതിനിടെ, പൊലീസിന്റെ നീക്കത്തിനെതിരെ മെഡിക്കല്‍ കോളജ്‌ അദ്ധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ
രംഗത്തെത്തി. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലാണ്‌ സംഭവം നടന്നതെന്നതിന്‌ പോലീസിന്റെ പക്കല്‍ എന്ത്‌ തെളിവാണുള്ളതെന്നാണ് സംഘടന ചോദിക്കുന്നത്. സംഭവം നടന്നത്‌ മെഡിക്കല്‍ കോളേജിലാണെന്ന്‌ സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ്‌ പോലീസ്‌. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്രിമിനല്‍ കേസെടുക്കാനാകില്ലെന്നും കെ.ജി.എം.സി.ടി. എ പറയുന്നു.

Leave a Comment

More News