അടുത്ത മൂന്ന് മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; അഞ്ച് പ്രധാന ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി

തിരുവനന്തപുരം: കേരളത്തിലെ പല ജില്ലകളിലും ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. അടുത്ത മൂന്ന്‌ മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട ഉള്‍പ്പടെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

31.08.2023 (വ്യാഴം): തിരുവനന്തപുരം, പത്തനംതിട്ട, ഏറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നു.

01.09.2023 (വെള്ളി): ആലപ്പുഴയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള മുന്നറിയിപ്പും
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്‌.

ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലുകളില്‍ നിന്നും ജനലുകളില്‍ നിന്നും അകന്നു നില്‍ക്കുക. തീരപ്രദേശങ്ങളില്‍ ഇതുവരെ മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല,

Leave a Comment

More News