ചാണ്ടി ഉമ്മൻ തിങ്കളാഴ്ച എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthupally by-election) ഫലം പുറത്തുവന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ (Chandy Oommen) സത്യപ്രതിജ്ഞാ തീയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും ചേരുന്ന തിങ്കളാഴ്ച രാവിലെ 10ന് ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 37,719 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ 80,144 വോട്ടും എല്‍ഡിഎഫിന്റെ ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലുള്ള സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും ചാണ്ടി ഉമ്മന് ഭൂരിപക്ഷം ഉയരുന്നതില്‍ നിര്‍ണായകമായതായി കണക്കാക്കപ്പെടുന്നു.

 

 

Print Friendly, PDF & Email

Leave a Comment

More News