പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി പ്രിയ വർഗീസിന് നോട്ടീസ് അയച്ചിരുന്നു.

അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള നിയമനത്തിൽ ചട്ടലംഘനമില്ലെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ഈ വിധിയിൽ പിഴവുള്ളതായി കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു നോട്ടീസ് നൽകിയത്. പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലയളവും അദ്ധ്യാപന കാലമായി പരിഗണിച്ച് പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. എന്നാൽ, ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുജിസിയും ജോസഫ് സ്‌കറിയയും സുപ്രീം കോടതിയെ സമീപിച്ചു. 2018ലെ ചട്ടപ്രകാരം പ്രിയ വർഗീസിന് അദ്ധ്യാപന പരിചയമില്ലെന്നും യുജിസി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News