മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സംഘവും ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയിലേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും അടുത്ത മാസം സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കും. ഒക്‌ടോബർ 19 മുതൽ 22 വരെ സൗദിയില്‍ നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കാന ഈ ഔദ്യോഗിക യാത്ര.

മുഖ്യമന്ത്രിയുടെ സൗദി അറേബ്യ സന്ദർശനം കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ആവശ്യമായ അനുമതി ഉറപ്പാക്കാൻ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

2022 ഒക്ടോബറിൽ ലണ്ടനിലും 2023 ജൂണിൽ ന്യൂയോർക്കിലും നടന്ന വിജയകരമായ പ്രാദേശിക സമ്മേളനങ്ങളെ തുടർന്നാണ് ഈ വർഷം സൗദി അറേബ്യയിൽ സമ്മേളനം നടത്താൻ തീരുമാനിച്ചത്.

Print Friendly, PDF & Email

Leave a Comment

More News