ഇന്നത്തെ ജില്ലാ വാര്‍ത്തകള്‍ (പത്തനം‌തിട്ട)

ക്ലിന്റ് സ്മാരക ചിത്ര രചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി ഓഗസ്റ്റ് നടത്തിയ ക്ലിന്റ് സ്മാരക ചിത്ര രചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.

പൊതുവിഭാഗം പച്ച ഗ്രൂപ്പില്‍ ( 5-8)
പത്തനംതിട്ട വാര്യാപുരം ഭവന്‍ സ്‌കൂളിലെ ശ്രീലക്ഷ്മി സിനോയ് ഒന്നാം സ്ഥാനം നേടി. അട്ടച്ചാക്കല്‍ എം.ആര്‍.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ശിവാനി ആര്‍. പ്രജീഷ് രണ്ടാം സ്ഥാനവും പുല്ലാട് ഗവ. മോഡല്‍ യു.പി സ്‌കൂലെ അമരീസ് കെ .വിശാഖ് മൂന്നാം സ്ഥാനവും നേടി.

വെള്ള ഗ്രൂപ്പ് (9-12) ഒന്നാം സ്ഥാനം സാംബവി എസ്.നായര്‍ (വാര്യാപുരം ഭവന്‍ വിദ്യാമന്ദിര്‍) ,രണ്ടാം സ്ഥാനം നിരഞ്ജന പി.അനീഷ് (മഞ്ഞനിക്കര ഗവ. എല്‍.പി.എസ്) മൂന്നാം സ്ഥാനം സിദ്ധാര്‍ത്ഥ് അജുമോന്‍ (ഗവ. യു.പി.എസ് പന്ന്യാലി)

നീല ഗ്രൂപ്പ് (13-16) ഒന്നാം സ്ഥാനം ബി. നിരഞ്ജന്‍ (കോന്നി ഗവ.ഹൈസ്‌ക്കൂള്‍),രണ്ടാം സ്ഥാനം അര്‍പ്പിത രജിത് (മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്‌കൂള്‍), മൂന്നാം സ്ഥാനം ആഷ്ലിം ഷാജി (തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കണ്ടന്റി സ്‌കൂള്‍),

പ്രത്യേക വിഭാഗം(ഭിന്ന ശേഷി )

മഞ്ഞ (5-10) ഒന്നാം സ്ഥാനം അരുണിമ രാജേഷ് (പ്രമാടം നേതാജി ഹയര്‍ സെക്കണ്ടന്ററി സ്‌കൂള്‍), രണ്ടാം സ്ഥാനം ജൂഡിയ മറിയം ജിബു (കടമാന്‍കുളം എം.ജി. എം ബഥനി ശാന്തി ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍), മൂന്നാം സ്ഥാനം ആരവ് എ. നായര്‍ (വാഴമുട്ടം ജിയുപി സ്‌കൂള്‍)

ചുവപ്പ് (11-18) ഒന്നാം സ്ഥാനം ആരോണ്‍ പി. അജു (മേക്കൊഴൂര്‍ എസ്.എന്‍.ഡി.പി സ്‌കൂള്‍), രണ്ടാം സ്ഥാനം അനശ്വര അനീഷ്(മേക്കോഴൂര്‍ എസ്. എന്‍. ഡി.പി.സ്‌കൂള്‍)

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി കോഴ്സ് പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 25 നകം തിരുവനന്തപുരം,കെല്‍ട്രോണ്‍ നോളജ് സെന്റ്‌ററില്‍ ലഭിക്കണം. ഫോണ്‍: 9544958182.

കുടിശിക ഒടുക്കുന്നതിന് അവസരം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുളള സമയം നവംബര്‍ 30 വരെ അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.

ഉറവിടം: പിആര്‍ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News